കേരള ഹൈക്കോടതി അടച്ചു; അടിയന്തര പ്രാധാന്യമുള്ള കേസുകൾക്ക് ആഴ്ചയിൽ രണ്ട് ദിവസം മാത്രം സിറ്റിംഗ്

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളാ ഹൈക്കോടതി അടച്ചിട്ടു. ഏപ്രിൽ എട്ട് വരെയാണ് ഹൈക്കോടതി അടച്ചത്. അടിയന്തര പ്രാധാന്യമുള്ള കേസുകൾ പരിഗണിക്കാൻ ആഴ്ചയിൽ രണ്ട് ദിവസം സിറ്റിംഗ്
 

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളാ ഹൈക്കോടതി അടച്ചിട്ടു. ഏപ്രിൽ എട്ട് വരെയാണ് ഹൈക്കോടതി അടച്ചത്. അടിയന്തര പ്രാധാന്യമുള്ള കേസുകൾ പരിഗണിക്കാൻ ആഴ്ചയിൽ രണ്ട് ദിവസം സിറ്റിംഗ് നടത്തും

ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് അടിയന്തര പ്രാധാന്യമുള്ള കേസുകൾ പരിഗണിക്കുക. വ്യക്തിസ്വാതന്ത്ര്യത്തെ ബാധിക്കുന്ന കേസുകൾ, ഹേബിയസ് കോർപസ് ഹർജികൾ, ജാമ്യാപേക്ഷകൾ എന്നിവയാണ് ഈ ദിവസങ്ങളിൽ പരിഗണിക്കുക

ഇതിനായി പ്രത്യേക കോടതിയെയോ ബഞ്ചിനെയോ നിയമിക്കും. എല്ലാ ജഡ്ജിമാരും ചേർന്ന ഫുൾ കോർട്ട് യോഗത്തിലാണ് തീരുമാനം.