‘തുടർ ഭരണത്തിൽ ലക്ഷ്യം വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന കേരളം’; പിണറായി വിജയന്‍

തുടർ ഭരണത്തിൽ വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന നവകേരളം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘ഒരു വികസിത രാഷ്ട്രത്തോട് കിടപിടിക്കാവുന്ന നവകേരളം നിര്മ്മിക്കാന് കഴിയുമെന്നാണ് എല്.ഡി.എഫ്
 

തുടർ ഭരണത്തിൽ വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന നവകേരളം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

‘ഒരു വികസിത രാഷ്ട്രത്തോട് കിടപിടിക്കാവുന്ന നവകേരളം നിര്‍മ്മിക്കാന്‍ കഴിയുമെന്നാണ് എല്‍.ഡി.എഫ് പ്രതീക്ഷിക്കുന്നത്. അതിനുള്ള നീക്കമാണ് നടത്തുന്നത്. നമ്മുടെ നാടിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തലാണ് എല്‍.ഡി.എഫ് ഉദ്ദേശിക്കുന്നത്’. മുഖ്യമന്ത്രി പറഞ്ഞു.

‘വികസിത കേരളവും വിശപ്പ് രഹിത കേരളവുമാണ് നമ്മുടെ ലക്ഷ്യം. അടുത്ത ഭരണത്തില്‍ കുറഞ്ഞ നാളുകള്‍ കൊണ്ട് തന്നെ നാലരലക്ഷം കുടുംബങ്ങളെ പരമ ദരിദ്രാവസ്ഥയില്‍ നിന്ന് കരകയറ്റുമെന്നും എല്‍.ഡി.എഫ് പ്രഖ്യാപിക്കുകയാണ്. ഇക്കാര്യത്തില്‍ നാടിന്റെയും നാട്ടുകാരുടെ പിന്തുണ ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും പിണറായി വിജയൻ വ്യക്തമാക്കി.