കേരള കൗമുദി ബിസിനസ് എക്സലൻസ് അവാർഡ് ചാത്തംകണ്ടത്തിൽ ഫിനാൻസിയേഴ്സിന്
Sep 23, 2025, 18:48 IST
കേരള കൗമുദിയുടെ 114-ാം വാർഷികത്തോട് അനുബന്ധിച്ചുള്ള ബിസിനസ് എക്സലൻസ് അവാർഡിന് ചാത്തംകണ്ടത്തിൽ ഫിനാൻസിയേഴ്സ് അർഹരായി.
കൊടുവള്ളിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ബഹു. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ചാത്തംകണ്ടത്തിൽ ഫിനാൻസിയേഴ്സ് മാനേജിങ് പാർട്ണർ സി.ജെ. ടെന്നിസന് അവാർഡ് സമ്മാനിച്ചു. തിരുവമ്പാടി എം.എൽ.എ. ലിന്റോ ജോസഫ് ചടങ്ങിൽ സന്നിഹിതനായിരുന്നു.