വിലക്കയറ്റത്തിൽ കേരളം മുന്നിൽ

 

കൊച്ചി: സാ​ധാ​ര​ണ​ക്കാ​ര്‍ക്കും സാ​മ്പ​ത്തി​ക ലോ​ക​ത്തി​നും കേ​ന്ദ്ര​സ​ര്‍ക്കാ​രി​നും റി​സ​ര്‍വ് ബാ​ങ്കി​നും ഒ​രു​പോ​ലെ ആ​ശ്വാ​സം പ​ക​ര്‍ന്ന് ഏ​പ്രി​ലി​ല്‍ ഉ​പ​ഭോ​ക്തൃ​വി​ല (റീ​ട്ടെ​യ്ല്‍) സൂ​ചി​ക അ​ടി​സ്ഥാ​ന​മാ​യു​ള്ള പ​ണ​പ്പെ​രു​പ്പം ക​ഴി​ഞ്ഞ 18 മാ​സ​ത്തെ താ​ഴ്ച​യാ​യ 4.70 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. മാ​ര്‍ച്ചി​ല്‍ ഇ​ത് 5.66 ശ​ത​മാ​ന​മാ​യി​രു​ന്നു.

ഭ​ക്ഷ്യ, ഇ​ന്ധ​ന വി​ല​പ്പെ​രു​പ്പം താ​ഴ്ന്ന് നി​ന്ന​താ​ണ് ക​ഴി​ഞ്ഞ​മാ​സം നേ​ട്ട​മാ​യ​ത്. ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​പ്പെ​രു​പ്പം മാ​ര്‍ച്ചി​ലെ 4.79 ശ​ത​മാ​ന​ത്തി​ല്‍ നി​ന്ന് ഏ​പ്രി​ലി​ല്‍ 3.84 ശ​ത​മാ​ന​ത്തി​ലേ​ക്ക് കു​ത്ത​നെ കു​റ​ഞ്ഞ​ത് വ​ലി​യ ആ​ശ്വാ​സ​മാ​ണ്. പ​ച്ച​ക്ക​റി​ക​ളു​ടെ വി​ല​പ്പെ​രു​പ്പം നെ​ഗ​റ്റീ​വ് 6.50 ശ​ത​മാ​ന​മാ​ണ്. 5.52 ശ​ത​മാ​ന​മാ​ണ് ഇ​ന്ധ​ന വി​ല​പ്പെ​രു​പ്പം. രാ​ജ്യ​ത്തെ അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ വി​ല​ക്ക​യ​റ്റ​ത്തി​ന്‍റെ സൂ​ചി​ക​യാ​ണ് റീ​ട്ടെ​യ്ല്‍ പ​ണ​പ്പെ​രു​പ്പം.

കേ​ര​ള​ത്തി​ല്‍ 5.63 ശ​ത​മാ​നം

മാ​ര്‍ച്ചി​ലെ 5.76 ശ​ത​മാ​ന​ത്തി​ല്‍ നി​ന്ന് ക​ഴി​ഞ്ഞ​മാ​സം കേ​ര​ള​ത്തി​ലെ റീ​ട്ടെ​യ്ല്‍ പ​ണ​പ്പെ​രു​പ്പം 5.63 ശ​ത​മാ​ന​ത്തി​ലേ​ക്ക് താ​ഴ്ന്നു. അ​താ​യ​ത് അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ വി​ല​പ്പെ​രു​പ്പം സം​സ്ഥാ​ന​ത്തും ക​ഴി​ഞ്ഞ​മാ​സം കു​റ​ഞ്ഞു. എ​ന്നാ​ല്‍, രാ​ജ്യ​ത്ത് പ​ണ​പ്പെ​രു​പ്പം ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലൊ​ന്നാ​യി തു​ട​രു​ക​യാ​ണ് കേ​ര​ളം. ഉ​ത്ത​രാ​ഖ​ണ്ഡ് (6.04%), തെ​ല​ങ്കാ​ന (6.02%), ഹ​രി​യാ​ന (5.68%) എ​ന്നി​വ മാ​ത്ര​മാ​ണ് പ​ണ​പ്പെ​രു​പ്പ​ത്തി​ല്‍ കേ​ര​ള​ത്തി​ന് മു​ന്നി​ലു​ള്ള​ത്.

കേ​ര​ള​ത്തി​ല്‍ ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ല്‍ 5.79 ശ​ത​മാ​ന​വും ന​ഗ​ര​ങ്ങ​ളി​ല്‍ 5.31 ശ​ത​മാ​ന​വു​മാ​ണ് പ​ണ​പ്പെ​രു​പ്പം. ദേ​ശീ​യ ശ​രാ​ശ​രി ഗ്രാ​മ​ങ്ങ​ളി​ല്‍ 4.68 ശ​ത​മാ​ന​വും ന​ഗ​ര​ങ്ങ​ളി​ല്‍ 4.85 ശ​ത​മാ​ന​വു​മാ​ണ്. 0.54 ശ​ത​മാ​ന​വു​മാ​യി ന്യൂ​ഡ​ല്‍ഹി​യാ​ണ് പ​ണ​പ്പെ​രു​പ്പം ഏ​റ്റ​വും കു​റ​ഞ്ഞ സം​സ്ഥാ​നം. ന്യൂ​ഡ​ല്‍ഹി​യി​ലെ ഗ്രാ​മ​മേ​ഖ​ല​ക​ളി​ല്‍ പ​ണ​ച്ചു​രു​ക്ക​മാ​ണ് ക​ഴി​ഞ്ഞ​മാ​സം രേ​ഖ​പ്പെ​ടു​ത്തി​യ​ത്, നെ​ഗ​റ്റീ​വ് 0.06 ശ​ത​മാ​നം.

പ​ലി​ശ​ഭാ​രം കൂ​ടി​യേ​ക്കി​ല്ല

റി​സ​ര്‍വ് ബാ​ങ്ക് മു​ഖ്യ പ​ലി​ശ​നി​ര​ക്കു​ക​ള്‍ പ​രി​ഷ്ക​രി​ക്കാ​ന്‍ പ്ര​ധാ​ന​മാ​യും പ​രി​ഗ​ണി​ക്കു​ന്ന​ത് റീ​ട്ടെ​യ്ല്‍ പ​ണ​പ്പെ​രു​പ്പ​മാ​ണ്. ഇ​ത് 2-6 ശ​ത​മാ​ന​ത്തി​നു​ള്ളി​ല്‍ നി​യ​ന്ത്രി​ക്കു​ക​യാ​ണ് റി​സ​ര്‍വ് ബാ​ങ്ക് ഗ​വ​ര്‍ണ​ര്‍ ശ​ക്തി​കാ​ന്ത ദാ​സ് അ​ധ്യ​ക്ഷ​നാ​യ ആ​റം​ഗ ധ​ന​ന​യ നി​ര്‍ണ​യ സ​മി​തി​യു​ടെ (എം​പി​സി) പ്ര​വ​ര്‍ത്ത​ന​ല​ക്ഷ്യം. കേ​ന്ദ്ര​സ​ര്‍ക്കാ​രി​ന്‍റെ ല​ക്ഷ്യ​മാ​ക​ട്ടെ റീ​ട്ടെ​യ്ല്‍ പ​ണ​പ്പെ​രു​പ്പം ന​ല് ശ​ത​മാ​ന​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ക​യു​മാ​ണ്.

ക​ഴി​ഞ്ഞ​വ​ര്‍ഷം പ​ണ​പ്പെ​രു​പ്പം 6 ശ​ത​മാ​ന​വും ക​ട​ന്ന് കു​തി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ല്‍ റി​സ​ര്‍വ് ബാ​ങ്ക് അ​ടി​സ്ഥാ​ന പ​ലി​ശ​നി​ര​ക്ക് (റി​പ്പോ നി​ര​ക്ക്) 4 ശ​ത​മാ​ന​ത്തി​ല്‍ നി​ന്ന് 6.50 ശ​ത​മാ​ന​മാ​യി ഘ​ട്ടം​ഘ​ട്ട​മാ​യി കൂ​ട്ടി​യി​രു​ന്നു. ആ​നു​പാ​തി​ക​മാ​യി ബാ​ങ്ക് വാ​യ്പാ പ​ലി​ശ​നി​ര​ക്കും കൂ​ടി. പ​ണ​പ്പെ​രു​പ്പം കു​റ​യു​ന്ന​ത് പ​രി​ഗ​ണി​ച്ച് ഏ​പ്രി​ലി​ലെ യോ​ഗ​ത്തി​ല്‍ എം​പി​സി റി​പ്പോ നി​ര​ക്ക് നി​ല​നി​ര്‍ത്തി. ജൂ​ണി​ലും പ​ലി​ശ നി​ര​ക്ക് നി​ല​നി​ര്‍ത്താ​നാ​ണ് സാ​ധ്യ​ത. റി​സ​ര്‍വ് ബാ​ങ്കി​നെ ഏ​റെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന ഭ​ക്ഷ്യ വി​ല​പ്പെ​രു​പ്പം കു​ത്ത​നെ താ​ഴ്ന്ന​തും പ​ലി​ശ നി​ര​ക്ക് നി​ല​നി​ര്‍ത്താ​ന്‍ അ​നു​കൂ​ല​മാ​ണ്.