തുടരെ തുടരെ ന്യൂനമർദം; കേരളത്തിലേക്കുള്ള തുലാവർഷത്തിന്റെ വരവ് വൈകുന്നു

സംസ്ഥാനത്ത് തുലാവർഷത്തിന്റെ വരവ് വൈകുന്നു. ബംഗാൾ ഉൾക്കടലിൽ തുടർച്ചയായി ന്യൂനമർദങ്ങൾ രൂപപ്പെടുന്ന സാഹചര്യത്തിലാണ് തുലാവർഷം വൈകുന്നത്. അടുത്ത മാസം ആദ്യത്തോടെ തുലാവർഷം കേരളത്തിലെത്തുമെന്നാണ് സൂചന ജൂൺ ഒന്നിന്
 

സംസ്ഥാനത്ത് തുലാവർഷത്തിന്റെ വരവ് വൈകുന്നു. ബംഗാൾ ഉൾക്കടലിൽ തുടർച്ചയായി ന്യൂനമർദങ്ങൾ രൂപപ്പെടുന്ന സാഹചര്യത്തിലാണ് തുലാവർഷം വൈകുന്നത്. അടുത്ത മാസം ആദ്യത്തോടെ തുലാവർഷം കേരളത്തിലെത്തുമെന്നാണ് സൂചന

ജൂൺ ഒന്നിന് എത്തുന്ന കാലവർഷം ഒക്ടോബർ 15ഓടെ പിൻവാങ്ങുകയും പിന്നാലെ തുലാവർഷം എത്തുകയുമാണ് പതിവ്. ഉത്തരേന്ത്യയിൽ നിന്ന് സെപ്റ്റംബർ 28 മുതൽ കാലവർഷത്തിന്റെ പിൻമാറ്റം ആരംഭിച്ചിരുന്നു.

തുലാവർഷത്തിന്റെ വരവ് വൈകിയതോടെ കേരളത്തിൽ ഈ മാസം ലഭിക്കേണ്ട മഴയിൽ ഇതുവരെ 7 ശതമാനത്തോളം കുറവ് രേഖപ്പെടുത്തി. അതേസമയം തുലാവർഷം വൈകിയാലും സീസണിൽ ലഭിക്കേണ്ട മഴയിൽ കാര്യമായ കുറവുണ്ടാകില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.