കൊവിഡ് കൂട്ടപരിശോധനക്കെതിരെ കെജിഎംഒഎ; ഫലം വൈകുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു

കൊവിഡ് കൂട്ടപ്പരിശോധനക്കെതിരെ സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ. കൂട്ടപ്പരിശോധന അശാസ്ത്രീയമാണ്. ഫലം വൈകുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും കെജിഎംഒഎ പറഞ്ഞു. ഫലം വൈകുന്നത് കൂട്ടപ്പരിശോധനയുടെ ലക്ഷ്യം തകർക്കുകയാണ്. രോഗലക്ഷണമുള്ളവരിലേക്കും
 

കൊവിഡ് കൂട്ടപ്പരിശോധനക്കെതിരെ സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ. കൂട്ടപ്പരിശോധന അശാസ്ത്രീയമാണ്. ഫലം വൈകുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും കെജിഎംഒഎ പറഞ്ഞു.

ഫലം വൈകുന്നത് കൂട്ടപ്പരിശോധനയുടെ ലക്ഷ്യം തകർക്കുകയാണ്. രോഗലക്ഷണമുള്ളവരിലേക്കും സമ്പർക്ക പട്ടികയിലുള്ളവരിലേക്കും പരിശോധന ചുരുക്കണം. ലാബ് സൗകര്യം വർധിപ്പിക്കണം. മനുഷ്യവിഭവശേഷി വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സംഘടന ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി.