{"vars":{"id": "89527:4990"}}

ലക്ഷ്യമിട്ടത് ഖൊമേനിയെ, കൊട്ടാരം തകർന്നു; പരമോന്നത നേതാവ് എവിടെയെന്നതിൽ അവ്യക്തത
 

 

ഇറാനിലെ ടെഹ്‌റാനിൽ ഇസ്രായേൽ, അമേരിക്ക സംയുക്തമായി നടത്തിയ ആക്രമണത്തിന്റെ ലക്ഷ്യം ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖൊമേനി ആയിരുന്നുവെന്ന് റിപ്പോർട്ട്. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനെയും ലക്ഷ്യമിട്ടിരുന്നതായാണ് വാർത്ത. ഖൊമേനിയുടെ ഓഫീസുകൾക്ക് സമീപമാണ് ആദ്യ ബോംബുകൾ വന്നുപതിച്ചത്

ഖൊമേനി സുരക്ഷിതനാണോ എന്നതിൽ വ്യക്തതയില്ല. ഖൊമേനി ആക്രമണ സമയത്ത് കൊട്ടാര വളപ്പിൽ ഇല്ലായിരുന്നുവെന്നും സുരക്ഷിത ഇടത്തേക്ക് മാറിയിരുന്നതായും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതേസമയം ഖൊമേനിയുടെ കൊട്ടാരം പൂർണമായി തകർന്നതായി ചാനൽ 12 റിപ്പോർട്ട് ചെയ്തു

ആക്രമണമെല്ലാം ഇറാനിലെ എല്ലാ പ്രധാന നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു. ഖൊമേനിയുടെ കൊട്ടാരവളപ്പിൽ ബോംബുകൾ പതിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ശനിയാഴ്ച രാവിലെയാണ് ഇസ്രായേൽ ഇറാനിൽ ആക്രമണം നടത്തിയത്. തൊട്ടുപിന്നാലെ ഇറാനും ആക്രമണം ആരംഭിച്ചതോടെ പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യമാണ്‌