ഹോം › കേരളം

പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയ സംഭവം; നാല് പേർ അറസ്റ്റിൽ

By MJ Desk · 12 Feb 2025, 08:15 AM

തിരുവനന്തപുരം മംഗലപുരത്ത് പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു. അശ്വിൻ ദേവ്, അഭിറാം, ശ്രീജിത്ത്, അഭിരാജ് എന്നിവരാണ് അറസ്റ്റിലായത്. പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയത് പ്രതികളിൽ ഒരാളായ ശ്രീജിത്തിന്റെ പെൺസുഹൃത്തുമായുള്ള അടുപ്പത്തെ തുടർന്നാണ്. ഇന്നലെയാണ് പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയത്. മംഗലപുരം ഇടവിളാകത്ത് കാറിലെത്തിയ നാലംഗ സംഘം കുട്ടിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി പിടിച്ചു കൊണ്ടു പോകുകയായിരുന്നു. രാത്രി 7.45ഓടെയാണ് സംഭവം. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ആറ്റിങ്ങൽ ഭാഗത്ത് നിന്ന് കുട്ടിയെ കണ്ടെത്തി. റബർ തോട്ടത്തിൽ കുട്ടിയെ തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. സംഘത്തിലെ രണ്ട് പേരെ ഇന്നലെ തന്നെ പോലീസ് പിടികൂടിയിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യംനിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും
പൂർണ്ണ പേജ് കാണുക ›