പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു സ്വർണാഭരണങ്ങൾ തട്ടിയെടുത്തു; യുവാക്കൾ പിടിയിൽ

കിളിമാനൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും സ്വർണം തട്ടിയെടുക്കുകയും ചെയ്ത കാമുകനും സുഹൃത്തും പിടിയിൽ. ആലംകോട് പട്ള നിസാർ മൻസിലിൽ അൽനാഫി, കോതമംഗലം പനന്താനത്ത് വീട്ടിൽ
 

കിളിമാനൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും സ്വർണം തട്ടിയെടുക്കുകയും ചെയ്ത കാമുകനും സുഹൃത്തും പിടിയിൽ. ആലംകോട് പട്‌ള നിസാർ മൻസിലിൽ അൽനാഫി, കോതമംഗലം പനന്താനത്ത് വീട്ടിൽ സോണി ജോർജ് എന്നിവരാണ് പിടിയിലായത്.

വിദ്യാർഥിനിയായ പെൺകുട്ടിയെ അൽനാഫി പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും 18.5 പവൻ സ്വർണാഭരണങ്ങൾ തട്ടിയെടുക്കുകയുമായിരുന്നു. ഇതിൽ ഒമ്പത് പവൻ പണമിടപാട് സ്ഥാപനങ്ങളിലും ജ്വല്ലറികളിലുമായി വിറ്റു. ഈ തുകയ്ക്ക് ബൈക്കും മൊബൈൽ ഫോണും വാങ്ങി

ബാക്കി ഒമ്പതര പവനുമായി അൽനാഫിയും സുഹൃത്തുക്കളും സോണി ജോർജിനെ സമീപിച്ചു. ഇയാൾ വാടക വീട് എടുത്തു നൽകുകയും സ്വർണം വിൽക്കാൻ സഹായിക്കുകയും ചെയ്തു. പെൺകുട്ടിയുടെ സഹോദരിയുടെ ആഭരണങ്ങൾ കാണാതായതോടെയാണ് പോലീസിൽ പരാതി നൽകിയതും പീഡന വിവരം ഉൾപ്പെടെയുള്ള കാര്യങ്ങൾ പുറത്തുവന്നതും.