അധ്യാപികമാരെ സമൂഹമാധ്യമങ്ങൾ വഴി അവഹേളിച്ചത് പ്ലസ് ടു വിദ്യാർഥികൾ; നാല് പേർ അറസ്റ്റിൽ

കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി ഓൺലൈൻ ക്ലാസെടുത്ത അധ്യാപികമാരെ സാമൂഹിക മാധ്യമങ്ങളിലൂടെ അവഹേളിച്ച നാല് പേർ അറസ്റ്റിൽ. നാല് പേരും പ്ലസ് ടു വിദ്യാർഥികളാണ്. എട്ട് പേരെ
 

കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴി ഓൺലൈൻ ക്ലാസെടുത്ത അധ്യാപികമാരെ സാമൂഹിക മാധ്യമങ്ങളിലൂടെ അവഹേളിച്ച നാല് പേർ അറസ്റ്റിൽ. നാല് പേരും പ്ലസ് ടു വിദ്യാർഥികളാണ്. എട്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്ന് പേർ വിദേശത്താണ്. 26 ഫേസ്ബുക്ക് അക്കൗണ്ടുകളും നിരീക്ഷണത്തിലാണ്

പുതുതായി രൂപീകരിച്ച വാട്‌സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളാണ് അറസ്റ്റിലായ നാല് പ്ലസ് ടു വിദ്യാർഥികളും സഭ്യേതര സന്ദേശങ്ങൾ പ്രചരിപ്പിച്ച ഇവരുടെ മൊബൈൽ ഫോണുകൾ പോലീസ് പിടിച്ചെടുത്തു. മലപ്പുറം സ്വദേശിയായ ഗ്രൂപ്പ് അഡ്മിന് വേണ്ടി അന്വേഷണം നടക്കുകയാണ്.

ഫേസ്ബുക്ക്, യൂട്യൂബ്, ഇൻസ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവ വഴി അധ്യാപികമാരെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി എഡിജിപി മനോജ് എബ്രഹാമിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സംഭവത്തിൽ വനിതാ കമ്മീഷനും യുവജന കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു. അധ്യാപകർക്കെതിരെ ലൈംഗിക ചുവയോടെയുള്ള ട്രോളുകളും പോസ്റ്ററുകളും കമന്റുകളും പ്രചരിപ്പിച്ചവർക്കെതിരെയാണ് കേസ്‌