മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചിട്ടില്ല; ആവശ്യമില്ലാതെ വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്ന് ആരോഗ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ചിലർ ആവശ്യമില്ലാതെ വിവാദങ്ങൾ സൃഷ്ടിക്കുകയാണ്. കൊവിഡ് നെഗറ്റീവായ ശേഷം ആശുപത്രിയിൽ ഡിസ്ചാർജായ മുഖ്യമന്ത്രി
 

മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ചിലർ ആവശ്യമില്ലാതെ വിവാദങ്ങൾ സൃഷ്ടിക്കുകയാണ്. കൊവിഡ് നെഗറ്റീവായ ശേഷം ആശുപത്രിയിൽ ഡിസ്ചാർജായ മുഖ്യമന്ത്രി വീട്ടിൽ ക്വാറന്റൈനിൽ തുടരുകയാണ്. അല്ലാതെ പൊതുപരിപാടികളിൽ പങ്കെടുക്കാനല്ല മുഖ്യമന്ത്രി പോയതെന്നും ആരോഗ്യമന്ത്രി പറഞ്ഞു

എന്തുണ്ടായാലും വിവാദമുണ്ടാക്കാനാണ് ആളുകൾ ശ്രമിക്കുന്നത്. കൊവിഡ് പോസിറ്റീവായതോടെ വീട്ടിൽ തന്നെ തുടരാമെന്ന് മുഖ്യമന്ത്രി പറഞ്ഞതാണ്. എന്നാൽ കുറച്ചുകൂടി ശ്രദ്ധിക്കണമെന്ന് പറഞ്ഞത് അനുസരിച്ചാണ് അദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടിയത്. വലിയ രോഗലക്ഷണം അദ്ദേഹത്തിനുണ്ടായിരുന്നില്ലെന്നും കെ കെ ശൈലജ പറഞ്ഞു