അനധികൃത സ്വത്ത് സമ്പാദനം: കെ എം ഷാജിയുടെ ഭാര്യ ഇ.ഡി ഓഫീസിൽ മൊഴി നൽകാനെത്തി

അനധികൃത സ്വത്ത് സമ്പാദന കേസിൽ മുസ്ലീം ലീഗ് എംഎൽഎ കെഎം ഷാജിയുടെ ഭാര്യ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് ഓഫീസിൽ മൊഴി നൽകാനെത്തി. ഇ ഡി നിർദേശിച്ചത് അനുസരിച്ചാണ് ഷാജിയുടെ
 

അനധികൃത സ്വത്ത് സമ്പാദന കേസിൽ മുസ്ലീം ലീഗ് എംഎൽഎ കെഎം ഷാജിയുടെ ഭാര്യ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ഓഫീസിൽ മൊഴി നൽകാനെത്തി. ഇ ഡി നിർദേശിച്ചത് അനുസരിച്ചാണ് ഷാജിയുടെ ഭാര്യ കോഴിക്കോട്ടെ ഓഫീസിൽ മൊഴി നൽകാനെത്തിയത്.

കോഴിക്കോട് വേങ്ങേരി വില്ലേജിലെ ഷാജിയുടെ വീടിന്റെ വിശദാംശങ്ങൾ നഗരസഭയിൽ നിന്നും ഇ ഡി വാങ്ങിയിരുന്നു. അനുവദിച്ചതിലും അധികം വലുപ്പം കണ്ടെത്തിയതിനെ തുടർന്ന് വീട് പൊളിച്ചു കളയാൻ നേരത്തെ കോർപറേഷൻ ഷാജിക്ക് നോട്ടീസ് നൽകിയിരുന്നു

ഷാജിക്കെതിരായ പ്ലസ് ടു കോഴ പരാതിയിൽ ലീഗ് നേതാവ് ടിടി ഇസ്മായിലിന്റെ മൊഴി ഇഡി രേഖപ്പെടുത്തിയിട്ടുണ്ട്. കെ എം ഷാജിയുമായി ചേർന്ന് വേങ്ങരയിൽ വാങ്ങിയ ഭൂമിയുടെ വിവരങ്ങൾ ഇഡിക്ക് കൈമാറിയതായും ഇസ്മായിൽ അറിയിച്ചു.