കെഎം ഷാജഹാന്റെ അറസ്റ്റ്: മാലിന്യമുക്ത കേരളത്തിന്റെ ഭാഗമായതിൽ സന്തോഷമെന്ന് കെ ജെ ഷൈൻ
Sep 26, 2025, 10:45 IST
കെഎം ഷാജഹാന്റെ അറസ്റ്റിൽ. പോലീസിന് സല്യൂട്ട് അടിച്ച് സിപിഎം നേതാവ് കെ ജെ ഷൈൻ. മാലിന്യമുക്ത കേരളത്തിന്റെ ഭാഗമായതിൽ സന്തോഷമുണ്ടെന്ന് ഷൈൻ ടീച്ചർ പരിഹസിച്ചു. പൊതു ഇടത്തിലെ മാലിന്യം ഇല്ലാതാക്കാൻ എല്ലാവരും ശ്രമിക്കണം. ഒളിഞ്ഞിരുന്ന് മാലിന്യം എറിയുന്നവരെ കളയാൻ ബുദ്ധിമുട്ടാണ്
മാലിന്യത്തെ നിർമാർജനം ചെയ്യാനുള്ള ഉത്തരവാദിത്തം എല്ലാവരും ഏറ്റെടുക്കുകയാണ്. കെഎം ഷാജഹാൻ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്. പോരാട്ടം തുടരും, സർക്കാരിന് നന്ദി. ഗൂഢാലോചനയുണ്ടോയെന്ന് പോലീസ് അന്വേഷിക്കട്ടെയെന്നും കെ ജെ ഷൈൻ പറഞ്ഞു
ഷൈനിനെതിരായ അധിക്ഷേപ പ്രചാരണത്തിൽ കെഎം ഷാജഹാനെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. നോർത്ത് പറവൂർ പോലീസ് തിരുവനന്തപുരത്ത് നിന്നാണ് ഷാജഹാനെ കസ്റ്റഡിയിലെടുത്തത്.