സിപിഎം പ്രവർത്തകർ അസഭ്യവർഷം നടത്തിയെന്ന് കെ എം ഷാജി

സിപിഎം പ്രവർത്തകർ അസഭ്യം പറഞ്ഞുവെന്ന ആരോപണവുമായി അഴീക്കോട് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ എം ഷാജി. മീൻകുന്ന് സ്കൂളിലെ പോളിംഗ് ബൂത്തിലെത്തിയപ്പോഴാണ് സംഭവം. ഇഞ്ചി കൃഷിയെന്ന് വിളിച്ചും
 

സിപിഎം പ്രവർത്തകർ അസഭ്യം പറഞ്ഞുവെന്ന ആരോപണവുമായി അഴീക്കോട് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ എം ഷാജി. മീൻകുന്ന് സ്‌കൂളിലെ പോളിംഗ് ബൂത്തിലെത്തിയപ്പോഴാണ് സംഭവം. ഇഞ്ചി കൃഷിയെന്ന് വിളിച്ചും സ്ഥാനാർഥിയെ പരിഹസിച്ചതായാണ് ആരോപണം. വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. എന്നാൽ കെ എം ഷാജിയാണ് ആദ്യം അസഭ്യം പറഞ്ഞതെന്ന് സിപിഎം പ്രവർത്തകർ പറയുന്നു.