{"vars":{"id": "89527:4990"}}

കോഴിക്കോട് ഫറോക്കില്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റു

 
കോഴിക്കോട് ഫറോക്കില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റു. വിദ്യാര്‍ഥികള്‍ തമ്മിലുള്ള തര്‍ക്കം പറഞ്ഞു തീര്‍ക്കാന്‍ എത്തിയപ്പോഴായിരുന്നു ആക്രമണമുണ്ടായത്. മണ്ണൂര്‍ പത്മരാജ സ്‌കൂളിന് സമീപത്തുവെച്ചാണ് ആക്രമണം ഉണ്ടായത്. കഴുത്തിന് കുത്തേറ്റ വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മണ്ണൂരിലെ സഹപാഠിയായിരുന്ന വിദ്യാര്‍ഥിയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം. വീട്ടുകാരനായ വിദ്യാര്‍ഥിയാണ് സുഹൃത്തിനെ കഴുത്തിന് കുത്തിയത്. കഴിഞ്ഞ വര്‍ഷം മുമ്പുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ മണ്ണൂരിലെ സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണമുണ്ടായത്. രണ്ട് കുട്ടികളും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. സംഭവത്തില്‍ കുത്തിയ വിദ്യാര്‍ത്ഥിയെയും പിതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകിട്ടോടെയാണ് സംഭവം ഉണ്ടായത്. പ്രശ്‌നം പറഞ്ഞു തീര്‍ക്കാന്‍ ആക്രമണം നടത്തിയ കുട്ടിയുയടെ പിതാവാണ് മറ്റ് വിദ്യാര്‍ഥികളോട് വീട്ടില്‍ വരാന്‍ പറഞ്ഞതെന്ന് സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.