ഹോം › കേരളം

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

By Metro Desk · 10 Nov 2026, 11:04 PM

കൊച്ചി: കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള പൊലീസ് നീക്കത്തിന് ഹൈക്കോടതിയില്‍ തിരിച്ചടി. ബാറുകള്‍ക്ക് പൊലീസ് നല്‍കിയ നോട്ടീസുകള്‍ കോടതി റദ്ദാക്കി. റാഡിസന്‍ ബ്ലൂ ഹോട്ടല്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ലൈസന്‍സുള്ള ബാര്‍ ഹോട്ടലുകളുടെ പ്രവര്‍ത്തനസമയം ഏകപക്ഷീയമായി വെട്ടിക്കുറയ്ക്കാനാവില്ലെന്നാണ് കോടതിയുടെ നിലപാട്. ഡിജെ നിയന്ത്രണത്തിന് നിയമപരമായ മാനദണ്ഡം വേണം. ശബ്ദമലിനീകരണമുണ്ടെങ്കില്‍ പൊലീസിന് ഇടപെടാം. ഹോട്ടലിന് പുലര്‍ച്ചെ മൂന്ന് മണിവരെ പ്രവര്‍ത്തിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. ബാര്‍ ഹോട്ടലുകള്‍ 12 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നായിരുന്നു പൊലീസ് നോട്ടീസ്.

കൊച്ചിയിലെ ചില പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് നോട്ടീസ് നല്‍കിയതെന്നാണ് പൊലീസ് വിശദീകരിച്ചിരുന്നത്. ഹോട്ടലുകള്‍ക്ക് 12 മണി വരെ ബാറും ആ സമയം വരെ ഡിജെയും നടത്താമെന്നായിരുന്നു പൊലീസിന്റെ നോട്ടീസില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ നിയന്ത്രണം ലംഘിച്ച ഇടങ്ങളില്‍ പരിശോധന ഉള്‍പ്പെടെയുള്ളവ നടത്തിയിരുന്നു. തുടര്‍ന്നാണ് വിഷയം ഹൈക്കോടതിയിലേക്ക് എത്തുന്നത്. ലഹരി ഉപയോഗം സംശയിക്കുന്നുണ്ടെങ്കില്‍ പൊലീസ് അതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടതെന്നും അല്ലാതെ ഹോട്ടലിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുകയല്ല വേണ്ടതെന്നുമാണ് കോടതിയുടെ നിലപാട്. നിലവില്‍ ലൈസന്‍സുള്ള ഹോട്ടലുകള്‍ക്ക് മൂന്ന് മണി വരെ ബാര്‍ നടത്തുന്നതില്‍ തടസമില്ല.

നോട്ടീസിന്റെ കാലാവധി 15 ദിവസമായിരുന്നു. ഇത് വീണ്ടും വീണ്ടും നീട്ടി നല്‍കിക്കൊണ്ടിരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#high court#police#കൊച്ചി#കൊച്ചിയിലെ#നടപടി#പൊലീസ്

ബന്ധപ്പെട്ട വാർത്തകൾ

മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കുംവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
പൂർണ്ണ പേജ് കാണുക ›