പട്ടിക വിഭാഗത്തിൽ നിന്നുള്ള യുവാവ് സോപാനം പാടേണ്ടെന്ന് സംഘ്പരിവാർ; നിരന്തരം ഉപദ്രവവും അവഹേളനവും, നാല് പേർക്കെതിരെ കേസ്

കൊച്ചി ദേവസ്വം ബോർഡിൽ പട്ടിക വിഭാഗത്തിൽ നിന്നുള്ള യുവാവിനെ സോപാനം പാടാൻ അനുവദിക്കില്ലെന്ന് സംഘ്പരിവാർ. ചേരാനെല്ലൂർ ശ്രീ കാർത്യായനി ഭഗവതി ക്ഷേത്രത്തിൽ പട്ടിക വിഭാഗക്കാരനായ വിനിൽ ദാസിനെ
 

കൊച്ചി ദേവസ്വം ബോർഡിൽ പട്ടിക വിഭാഗത്തിൽ നിന്നുള്ള യുവാവിനെ സോപാനം പാടാൻ അനുവദിക്കില്ലെന്ന് സംഘ്പരിവാർ. ചേരാനെല്ലൂർ ശ്രീ കാർത്യായനി ഭഗവതി ക്ഷേത്രത്തിൽ പട്ടിക വിഭാഗക്കാരനായ വിനിൽ ദാസിനെ സോപാന ഗായകനായി നിയമിച്ചതിനെതിരെയാണ് സംഘ്പരിവാർ വിലക്കുന്നത്.

ജൂലൈയിലാണ് വിനിൽ ദാസിനെ നിയമിച്ചത്. ഇതിന് പിന്നാലെ സംഘ്പരിവാർ ജാതി ക്രിമിനലുകളുടെ ആക്രമണം നിരന്തരം ഈ യുവാവിന് മേൽ നടന്നിരുന്നു. ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും വിനിലിന്റെ ബൈക്കിന്റെ ടയർ കുത്തിക്കീറുകയും സീറ്റ് കീറുകയുമൊക്കെയായിരുന്നു ഉപദ്രവം. ക്ഷേത്രത്തിൽ വസ്ത്രം മാറാനുപയോഗിക്കുന്ന മുറിയിൽ വിനിലിനെ പൂട്ടിയിട്ട സംഭവം വരെയുണ്ടായി.

സമൂഹ മാധ്യമങ്ങൾ വഴിയും ജാതി പറഞ്ഞ് വിനിലിനെ ഇവർ അവഹേളിച്ചിരുന്നു. സംഭവത്തിൽ നാല് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മാർച്ചിൽ നടക്കാനിരിക്കുന്ന ഉത്സവത്തിന് മറ്റൊരാളെ ചുമതലയേൽപ്പിച്ച് വിനിലിനെ മാർച്ച് പത്ത് വരെ നിർബന്ധിത അവധിയിൽ വിട്ടിരിക്കുകയാണ് സംഘ്പരിവാറിന്റെ ജാതിക്രിമിനലുകൾ.