കൊച്ചിയിൽ കറങ്ങാനിറങ്ങിയ യുവാവിന് പോലീസിന്റെ വക വേറിട്ട ശിക്ഷ; 25 പേരെ ഫോണിൽ വിളിച്ച് ബോധവത്കരിക്കണം

കൊച്ചിയിൽ കറങ്ങാനിറങ്ങിയ യുവാവിന് കിട്ടിയത് വേറിട്ട ശിക്ഷ. സാധാരണ കണ്ടുവരുന്ന അടിയോ, ചീത്ത വിളിയോ ഏത്തമിടീക്കലോ ഒന്നുമുണ്ടായിരുന്നില്ല. പകരം 25 പേരെ വിളിച്ച് ലോക്ക് ഡൗൺ നിയന്ത്രണങ്ങളെ
 

കൊച്ചിയിൽ കറങ്ങാനിറങ്ങിയ യുവാവിന് കിട്ടിയത് വേറിട്ട ശിക്ഷ. സാധാരണ കണ്ടുവരുന്ന അടിയോ, ചീത്ത വിളിയോ ഏത്തമിടീക്കലോ ഒന്നുമുണ്ടായിരുന്നില്ല. പകരം 25 പേരെ വിളിച്ച് ലോക്ക് ഡൗൺ നിയന്ത്രണങ്ങളെ കുറിച്ച് ബോധവത്കരിക്കാനായിരുന്നു പോലീസ് നൽകിയ ശിക്ഷ

പോലീസിന് നടുവിൽ നിന്ന് 25 പേരെയും യുവാവ് വിളിച്ച് ബോധവത്കരിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കൊച്ചി കങ്ങരപ്പടി ജംഗ്ഷനിലാണ് സംഭവം

കറങ്ങാനിറങ്ങിയത് തെറ്റാണെന്ന് യുവാവ് സമ്മതിച്ചതോടെയാണ് തൃക്കാക്കര എസ് ഐ ശിക്ഷ നൽകിയത്. 25 പേരെ ഫോണിൽ വിളിച്ച് ബോധവത്കരിച്ചാൽ കേസെടുക്കാതെ വിടാമെന്നും പോലീസ് പറഞ്ഞു. ഇതോടെ തന്റെ സുഹൃത്തുക്കളെയും വീട്ടുകാരെയും വിളിച്ച് യുവാവ് ബോധവത്കരിക്കുകയായിരുന്നു.

ഇതിൽ കൂടുതൽ ജനമൈത്രി ആവാൻ പറ്റീല്ലാ……

Posted by Basil Jose on Sunday, March 29, 2020