പുതിയ വഴി തേടി കൊച്ചി മെട്രോ: തൈക്കൂടം മുതൽ പേട്ട വരെ പരീക്ഷണ ഓട്ടം നടത്തി

കൊച്ചി മെട്രോയുടെ തൈക്കൂടം മുതൽ പേട്ട വരെയുള്ള ഒന്നര കിലോമീറ്റർ പാതയിൽ പരീക്ഷണ ഓട്ടം നടത്തി. രാവിലെ ഏഴര മുതലാണ് പരീക്ഷണ ഓട്ടം ആരംഭിച്ചത്. മണിക്കൂറിൽ അഞ്ച്
 

കൊച്ചി മെട്രോയുടെ തൈക്കൂടം മുതൽ പേട്ട വരെയുള്ള ഒന്നര കിലോമീറ്റർ പാതയിൽ പരീക്ഷണ ഓട്ടം നടത്തി. രാവിലെ ഏഴര മുതലാണ് പരീക്ഷണ ഓട്ടം ആരംഭിച്ചത്. മണിക്കൂറിൽ അഞ്ച് കിലോമീറ്റർ വേഗതയിലാണ് പരീക്ഷണ ഓട്ടം നടത്തിയത്

വരും ദിവസങ്ങളിൽ ട്രെയിന്റെ വേഗത കൂട്ടി പരീക്ഷണ ഓട്ടം നടത്തും. ഇതിന് മുന്നോടിയായി രാത്രി 12 മണി മുതൽ പാളത്തിലൂടെ വൈദ്യുതി കടത്തിവിട്ടിരുന്നു. ഈ റൂട്ടിലെ 90 ശതമാനം ജോലികളും അവസാനിച്ചിട്ടുണ്ട്. അവസാന ഘട്ട സിഗ്നലിംഗ് ജോലികളാണ് ഇപ്പോൾ നടക്കുന്നത്. മാർച്ച് 31ന് മുമ്പായി റൂട്ടിൽ സർവീസ് നടത്താൻ കഴിയുമെന്നാണ് കരുതുന്നത്.