കൊടകര കുഴൽപ്പണ കേസ്: ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ജീവനക്കാരനെ ചോദ്യം ചെയ്യുന്നു

കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാന കമ്മിറ്റി ാേഫീസ് ജീവനക്കാരനായ മിഥുനെ പോലീസ് ചോദ്യം ചെയ്യുന്നു. കുഴൽപ്പണം കടത്തിയ ധർമരാജനെ ഇയാൾ ഫോണിൽ വിളിച്ചിരുന്നു. തൃശ്ശൂർ പോലീസ്
 

കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാന കമ്മിറ്റി ാേഫീസ് ജീവനക്കാരനായ മിഥുനെ പോലീസ് ചോദ്യം ചെയ്യുന്നു. കുഴൽപ്പണം കടത്തിയ ധർമരാജനെ ഇയാൾ ഫോണിൽ വിളിച്ചിരുന്നു. തൃശ്ശൂർ പോലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്.

കേസിൽ ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. ഈന്തപ്പഴം കാറിൽ കൊണ്ടുപോയ സംഭവത്തിൽ വരെ അന്വേഷണം നടത്തിയ ഇ ഡി കുഴൽപ്പണ കേസിൽ അന്വേഷണം നടത്താത്തത് വിവാദമായിരുന്നു. ഹൈക്കോടതിയിൽ ഇ ഡി അന്വേഷണം ആവശ്യപ്പെട്ട് ഹർജി വന്നതോടെയാണ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്.