കൊടകര കുഴൽപ്പണ കേസ്: പ്രവർത്തകരും നേതാക്കളും പരസ്യപ്രസ്താവന നടത്തരുതെന്ന് ബിജെപി കേന്ദ്ര നേതൃത്വം

കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് പരസ്യ പ്രസ്താവനകൾ വിലക്കി ബിജെപി കേന്ദ്ര നേതൃത്വം. കുഴൽപ്പണത്തെ ചൊല്ലി പ്രവർത്തകർക്കിടയിൽ കത്തിക്കുത്ത് വരെ നടന്നതിന് പിന്നാലെയാണ് പരസ്യപ്രസ്താവനകൾ വിലക്കി കേന്ദ്ര
 

കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് പരസ്യ പ്രസ്താവനകൾ വിലക്കി ബിജെപി കേന്ദ്ര നേതൃത്വം. കുഴൽപ്പണത്തെ ചൊല്ലി പ്രവർത്തകർക്കിടയിൽ കത്തിക്കുത്ത് വരെ നടന്നതിന് പിന്നാലെയാണ് പരസ്യപ്രസ്താവനകൾ വിലക്കി കേന്ദ്ര നേതൃത്വം നിർദേശം നൽകിയത്.

സംസ്ഥാന വ്യാപകമായി വിശദീകരണ യോഗം വിളിക്കാൻ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ പിൻവലിച്ച ശേഷമാകും നടപടി. ബൂത്തുതലം മുതൽ സംഭവം വിശദീകരിക്കാനും നിയോജക മണ്ഡലം തലത്തിൽ സംസ്ഥാന നേതാക്കൾ പങ്കെടുക്കാനുമാണ് തീരുമാനം. തൃശ്ശൂരിൽ വിശദീകരണ യോഗം നടത്താൻ സംസ്ഥാന വൈസ് പ്രസിഡന്റ് സി സദാനന്ദൻ മാസ്റ്റർ, ബി ഗോപാലകൃഷ്ണൻ എന്നിവർക്കാണ് ചുമതല.