കള്ളത്തരങ്ങൾ പൊളിയുന്നു: കുഴൽപ്പണം ബിജെപിയുടേതെന്ന് ധർമരാജന്റെ മൊഴി

കുഴൽപ്പണ കേസിൽ യാതൊരു ബന്ധുവില്ലെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ വാദങ്ങൾ പൊളിയുന്നു. കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട കുഴൽപ്പണം ബിജെപിയുടേതെന്ന് പിടിയിലായ ആർ എസ് എസ്
 

കുഴൽപ്പണ കേസിൽ യാതൊരു ബന്ധുവില്ലെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ വാദങ്ങൾ പൊളിയുന്നു. കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട കുഴൽപ്പണം ബിജെപിയുടേതെന്ന് പിടിയിലായ ആർ എസ് എസ് പ്രവർത്തകൻ ധർമരാജൻ മൊഴി നൽകി. രണ്ട് തവണ ചോദ്യം ചെയ്തപ്പോഴും ധർമരാജൻ ഇതേ മൊഴിയാണ് ആവർത്തിച്ചത്.

കുഴൽപ്പണക്കേസിൽ ബിജെപിക്ക് ബന്ധമില്ലെന്ന വാദമാണ് ഇതോടെ പൊളിയുന്നത്. ബിജെപി നേതാക്കൾ ധർമരാജനെ നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതായി പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ബിജെപിയിൽ യാതൊരു പദവിയുമില്ലാത്ത ധർമരാജനെ നേതാക്കൾ നേരിട്ട് നിരന്തരമായി വിളിക്കുന്നത് എന്തിനെന്ന ചോദ്യത്തിലാണ് സത്യങ്ങൾ പുറത്തുവരുന്നത്.

പണം ബിജെപിക്ക് വേണ്ടി കൊണ്ടുവന്നതാണെന്ന് ഒടുവിൽ ധർമരാജൻ സത്യം പറഞ്ഞു. അതേസമയം ബിജെപി നേതാക്കൾ ഇപ്പോഴും കള്ളം ആവർത്തിക്കുകയാണ്. ധർമരാജനെ തനിക്കറിയില്ലെന്ന് തൃശ്ശൂർ ജില്ലാ ഓഫീസ് സെക്രട്ടറി മൊഴി നൽകി. ധർമരാജനും സംഘത്തിനും ഹോട്ടലിൽ മുറി ബുക്ക് ചെയ്ത് നൽകിയത് ഇയാളാണ്. എന്നാൽ നേതാക്കൾ പറഞ്ഞത് അനുസരിച്ചാണ് മുറി ബുക്ക് ചെയ്തതെന്ന് സതീശൻ പറയുന്നു.