പലതും പുറത്തുവരാനുണ്ട്: കൊടകര കുഴൽപ്പണ കേസിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഹൈക്കോടതി

കൊടകര കുഴൽപ്പണ കേസിൽ പലതും പുറത്തുവരാനുണ്ടെന്ന് ഹൈക്കോടതി. കേസിൽ നിഗൂഢതയുണ്ടെന്നും കുഴൽപ്പണത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും ഹൈക്കോടതി പറഞ്ഞു. ആറ് പ്രതികളുടെ ജാമ്യ ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി
 

കൊടകര കുഴൽപ്പണ കേസിൽ പലതും പുറത്തുവരാനുണ്ടെന്ന് ഹൈക്കോടതി. കേസിൽ നിഗൂഢതയുണ്ടെന്നും കുഴൽപ്പണത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും ഹൈക്കോടതി പറഞ്ഞു. ആറ് പ്രതികളുടെ ജാമ്യ ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി ഇത്തരമൊരു പരാമർശം നടത്തിയത്.

കേസിലെ പ്രധാന പ്രതികളെയും കുഴൽപ്പണത്തിന്റെ ഉറവിടവും കണ്ടെത്താനായിട്ടില്ല. മുൻകൂട്ടി പദ്ധതി തയ്യാറാക്കിയാണ് കവർച്ച നടത്തിയിരിക്കുന്നത്. അല്ലാതെ പെട്ടെന്ന് നടത്തിയതല്ല. അതുകൊണ്ട് തന്നെ കൃത്യമായ അന്വേഷണം നടത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു