കുരുക്ക് മുറുകുന്നു: കൊടകര കുഴൽപ്പണക്കേസിൽ കെ സുരേന്ദ്രന്റെ മൊഴിയെടുക്കും

കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മൊഴിയെടുക്കും. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് സുരേന്ദ്രന്റെ മൊഴിയെടുക്കാനൊരുങ്ങുന്നത്. പണം ആർക്കുവേണ്ടിയാണ് വന്നതെന്ന് സംസ്ഥാന നേതൃത്വത്തിന് അറിയാമെന്ന്
 

കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മൊഴിയെടുക്കും. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് സുരേന്ദ്രന്റെ മൊഴിയെടുക്കാനൊരുങ്ങുന്നത്. പണം ആർക്കുവേണ്ടിയാണ് വന്നതെന്ന് സംസ്ഥാന നേതൃത്വത്തിന് അറിയാമെന്ന് ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്ത പോലീസിന് മൊഴി നൽകിയിരുന്നു.

സുരേന്ദ്രന്റെ മൊഴിയെടുക്കുന്നതിന് മുമ്പായി ബിജെപിയുടെ മറ്റ് ചില നേതാക്കളെ വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിക്കും. ചില മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയും ചോദ്യം ചെയ്‌തേക്കും.