എംപിമാർ ആർക്കും കൊട്ടാവുന്ന ചെണ്ടയല്ലെന്ന് കൊടിക്കുന്നിൽ; സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനം

സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് കൊടിക്കുന്നിൽ സുരേഷ് എം.പി. കേരളത്തിലെ എം.പിമാർ സ്ഥാനം രാജിവെച്ച് എം.എൽ.എമാരായി മത്സരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പ്രചരണം നടക്കുന്നുണ്ടെന്നും ഈ വ്യാജ പ്രചരണം ഒരിക്കലും
 

സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് കൊടിക്കുന്നിൽ സുരേഷ് എം.പി. കേരളത്തിലെ എം.പിമാർ സ്ഥാനം രാജിവെച്ച് എം.എൽ.എമാരായി മത്സരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പ്രചരണം നടക്കുന്നുണ്ടെന്നും ഈ വ്യാജ പ്രചരണം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല എം.പിമാർ എന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ നിന്നുള്ള എം.പിമാർ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുക്കുന്നു എന്ന പ്രചാരണം കോൺഗ്രസിൽ ശക്തമാണ്. ഈ വ്യാജ പ്രചരണം പാർട്ടിക്കുള്ളിൽനിന്നു തന്നെയാണ് നടക്കുന്നതെന്ന് കൊടിക്കുന്നിൽ പറഞ്ഞു. താനോ കേരളത്തിൽ നിന്നുള്ള മറ്റ് എം.പിമാരോ നിയമസഭയിലേക്ക് മത്സരിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിനെയോ കെ.പി.സി.സിയെയോ സമീപിച്ചിട്ടില്ല. പാർട്ടിയിലെ ഒരു കൂട്ടം ആളുകളാണ് ഇത്തരം വാർത്തകൾ സൃഷ്ടിച്ച് അപകീർത്തിപ്പെടുത്തുന്നതെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.