നിരീക്ഷണത്തിൽ കഴിയുന്നയാൾ നഴ്‌സുമാരെ ആക്രമിച്ചു, ജനൽച്ചില്ലുകൾ അടിച്ചു തകർത്തു

കൊല്ലം ആശ്രാമം പി ഡബ്ല്യു ഡി വനിതാ ഹോസ്റ്റലിൽ സജ്ജീകരിച്ച ഐസോലേഷനിൽ കഴിയുന്നയാൾ അക്രമാസക്തനായി. നിരീക്ഷണ കേന്ദ്രത്തിന്റെ ജനൽച്ചില്ലുകൾ ഇയാൾ അടിച്ചു തകർത്തു. നഴ്സുമാരെ ആക്രമിക്കുകയും ചെയ്തു.
 

കൊല്ലം ആശ്രാമം പി ഡബ്ല്യു ഡി വനിതാ ഹോസ്റ്റലിൽ സജ്ജീകരിച്ച ഐസോലേഷനിൽ കഴിയുന്നയാൾ അക്രമാസക്തനായി. നിരീക്ഷണ കേന്ദ്രത്തിന്റെ ജനൽച്ചില്ലുകൾ ഇയാൾ അടിച്ചു തകർത്തു. നഴ്‌സുമാരെ ആക്രമിക്കുകയും ചെയ്തു.

പടപ്പക്കര സ്വദേശിയായ പ്രവാസിയാണ് അക്രമാസക്തനായത്. ഇയാൾ മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്നയാളാണ്. എന്നാൽ ഈ വിവരം വീട്ടുകാർ ആരോഗ്യ വകുപ്പ് അധികൃതരോട് മറച്ചുവെക്കുകയായിരുന്നു

തിങ്കളാഴ്ച രാവിലെ ഇയാൾ നഴ്‌സുമാരോട് ചായയും വെള്ളവും ആവശ്യപ്പെട്ടു. വെള്ളം നൽകിയ ശേഷം ഇയാളുടെ വീട്ടിലേക്ക് പറഞ്ഞപ്പോൾ ചായ എത്തിക്കാമെന്ന് മറുപടിയും നൽകി. കുറച്ചു നേരം കഴിഞ്ഞിട്ടും വീട്ടിൽ നിന്നും ആരുമെത്തിയില്ല. തുടർന്ന് ചായ വാങ്ങിക്കൊടുക്കാമെന്ന് നഴ്‌സുമാർ ഇയാളോട് പറഞ്ഞു. എന്നാൽ ഇയാൾ അക്രമാസക്തനാകുകയായിരുന്നു.

തന്റെ കൈലി ഉപയോഗിച്ച് ആത്മഹത്യ ചെയ്യുമെന്നും ഇയാൾ ഭീഷണി മുഴക്കി. ഗ്രില്ലിലൂടെ ആരോഗ്യ പ്രവർത്തകരുടെ കഴുത്തിന് കുത്തിപ്പിടിച്ചു. അകത്തു കയറിയ നഴ്‌സിനെ കുപ്പി കൊണ്ട് അടിക്കുകയും ചെയ്തു. തുടർന്ന് പോലീസ് വന്നാണ് ഇയാളെ സമാധാനപ്പെടുത്തിയതും കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതും