കൊല്ലം പൂതക്കുളത്ത് കളക്ഷൻ ഏജന്റായ സ്ത്രീ സഹകരണ ബാങ്കിനുള്ളിൽ തീ കൊളുത്തി ആത്മഹത്യ ചെയ്തു

കൊല്ലം പറവൂരിൽ സഹകരണ ബാങ്ക് ഓഫീസിൽ വെച്ച് സ്ത്രീ തീ കൊളുത്തി ആത്മഹത്യ ചെയ്തു. പരവൂർ പൂതക്കുളം സർവീസ് സഹകരണ ബാങ്കിലാണ് സ്ത്രീ ആത്മഹത്യ ചെയ്തത്. പൂതക്കുളം
 

കൊല്ലം പറവൂരിൽ സഹകരണ ബാങ്ക് ഓഫീസിൽ വെച്ച് സ്ത്രീ തീ കൊളുത്തി ആത്മഹത്യ ചെയ്തു. പരവൂർ പൂതക്കുളം സർവീസ് സഹകരണ ബാങ്കിലാണ് സ്ത്രീ ആത്മഹത്യ ചെയ്തത്.

പൂതക്കുളം സ്വദേശി സത്യവതിയാണ് മരിച്ചത്. ബാങ്ക് ബ്രാഞ്ചിനുള്ളിൽ വെച്ച് ഇവർ സ്വയം തീ കൊളുത്തി മരിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ബാങ്കിലെ താത്കാലിക കളക്ഷൻ ഏജന്റായിരുന്നു സത്യവതി. ജോലി സ്ഥിരപ്പെടുത്തി നൽകാത്ത വിഷമമാണ് ആത്മഹത്യക്ക് പിന്നിലെന്ന് സംശയിക്കുന്നു.