കൊല്ലം കടയ്ക്കലിൽ പോലീസുകാരൻ മരിച്ചത് സ്പിരിറ്റ് കുടിച്ച്; ഒപ്പം മദ്യപിച്ച സുഹൃത്ത് അറസ്റ്റിൽ

കൊല്ലം കടയ്ക്കലിൽ പോലീസുകാരൻ മരിച്ചത് സ്പിരിറ്റ് കുടിച്ചാണെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് ദുരൂഹ സാഹചര്യത്തിൽ കുഴഞ്ഞുവീണ പോലീസുകാരൻ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചത്. മലപ്പുറം റിസർവ് ബാറ്റാലിയനിലെ പോലീസുകാരൻ
 

കൊല്ലം കടയ്ക്കലിൽ പോലീസുകാരൻ മരിച്ചത് സ്പിരിറ്റ് കുടിച്ചാണെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് ദുരൂഹ സാഹചര്യത്തിൽ കുഴഞ്ഞുവീണ പോലീസുകാരൻ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചത്.

മലപ്പുറം റിസർവ് ബാറ്റാലിയനിലെ പോലീസുകാരൻ അഖിൽ ആണ് മരിച്ചത്. അഖിലിനൊപ്പം മദ്യപിച്ച സുഹൃത്ത് വിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്യുകയാണ്.

ഞായറാഴ്ച പുലർച്ചെയാണ് ജോലി സ്ഥലത്ത് നിന്ന് നാട്ടിലെത്തിയ അഖിൽ ഛർദിച്ചതും കുഴഞ്ഞുവീണതും. ഒപ്പമുണ്ടായിരുന്ന അയൽവാസി ഗിരീഷിനും ഛർദി അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ അഖിൽ വഴിമധ്യേ മരിക്കുകയായിരുന്നു

ഇരുവരും അമിതമായി മദ്യപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കുടിച്ചത് സ്പിരിറ്റാണെന്ന് വ്യക്തമായത്.