{"vars":{"id": "89527:4990"}}

കൊല്ലം കിളികൊല്ലൂരിൽ ഭർത്താവ് ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ചു കൊന്നു
 

 

കൊല്ലം കിളികൊല്ലൂരിൽ ഭർത്താവ് ഭാര്യയെ ഗ്യാസ് കുറ്റികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഇടത്തിങ്കലിൽ വീട്ടിൽ മധുസൂദനൻ പിള്ളയാണ് ഭാര്യ കവിതയെ (46) കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 12.30 ഓടെയാണ് സംഭവം. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം

കരിക്കോട് അപ്പോളോ നഗറിലെ വീട്ടിലാണ് സംഭവം നടന്നത്. ഇന്നലെ രാത്രിയോടെ ഇവർ തമ്മിൽ ഏറെ നേരം വഴക്കുണ്ടായതായി നാട്ടുകാരും പറയുന്നുണ്ട്. ഇവരുടെ മകൾ വീട്ടിലുള്ളപ്പോഴാണ് ക്രൂര കൊലപാതകം നടന്നത്. മകൾ നിലവിളിച്ചതോടെ അയൽവാസികൾ ഓടിയെത്തുകയായിരുന്നു

തുടർന്ന് അയൽവാസികൾ പോലീസിനെ വിവരമറിയിച്ചു. പോലീസ് സംഭവ സ്ഥലത്തെത്തി മധുസൂദനൻ പിള്ളയെ കസ്റ്റഡിയിലെടുത്തു. കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരിയാണ് കവിത. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.