കൊല്ലം പരവൂരിൽ വികലാംഗയായ വീട്ടമ്മയെ പീഡിപ്പിച്ച യുവാവ് പിടിയിൽ

കൊല്ലത്ത് വികാലാംഗയായ വീട്ടമ്മയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കൊല്ലം പരവൂരിലാണ് സംഭവം. പൂതക്കുളം മാവിള സ്വദേശി പരട്ടവിള വീട്ടിൽ സുകുമാരന്റെ മകൻ സുധീഷാണ്
 

കൊല്ലത്ത് വികാലാംഗയായ വീട്ടമ്മയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കൊല്ലം പരവൂരിലാണ് സംഭവം. പൂതക്കുളം മാവിള സ്വദേശി പരട്ടവിള വീട്ടിൽ സുകുമാരന്റെ മകൻ സുധീഷാണ് പിടിയിലായത്.

വീട്ടിൽ ആളില്ലാത്ത സമയങ്ങളിൽ നിരവധി പ്രാവശ്യം ഇയാൾ വീട്ടമ്മയുടെ വീട്ടിലെത്തിയതായി പോലീസ് പറയുന്നു. വീട്ടമ്മ വിവരം നിർഭയ പദ്ധതിയിലുള്ളവരോടു പറയുകയും തുടർന്ന് പരവൂർ പോലീസ് പരാതി നൽകുകയുമായിരുന്നു.

ഇന്നലെ രാത്രിയാണ് സുധീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ സുധീഷ് കുറ്റം സമ്മതിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു