പാരിപ്പള്ളിയിൽ നാലുവയസ്സുകാരിയുടെ മരണം മർദനമേറ്റല്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; മാതാപിതാക്കളെ വിട്ടയച്ചു

കൊല്ലം പാരിപ്പള്ളിയിൽ നാലു വയസ്സുകാരി മരിച്ചത് മർദനമേറ്റല്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ചാവടിമുക്ക് മുട്ടപ്പാലം ദീപുവിന്റെയും രമ്യയുടെയും മകൾ ദിയ ആണ് മരിച്ചത്. ഗുരുതരമായ മെനിഞ്ചെറ്റിസും ന്യൂമോണിയയും ആണ്
 

കൊല്ലം പാരിപ്പള്ളിയിൽ നാലു വയസ്സുകാരി മരിച്ചത് മർദനമേറ്റല്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ചാവടിമുക്ക് മുട്ടപ്പാലം ദീപുവിന്റെയും രമ്യയുടെയും മകൾ ദിയ ആണ് മരിച്ചത്. ഗുരുതരമായ മെനിഞ്ചെറ്റിസും ന്യൂമോണിയയും ആണ് മരണകാരണം.

കുട്ടിയെ ഭക്ഷണം കഴിക്കാത്തതിന് തല്ലിയതായി അമ്മ രമ്യ പറഞ്ഞിരുന്നു. ഇതോടെ മർദനത്തെ തുടർന്നാണ് കുട്ടി മരിച്ചതെന്ന് ദൃശ്യ മാധ്യമങ്ങൾ വാർത്ത നൽകുകയും ചെയ്തു. എന്നാൽ അടിയേറ്റ പാടുകൾ കുട്ടിയുടെ ശരീരത്തിലുണ്ടെങ്കിലും സാരമുള്ളതല്ല. രോഗത്തിന്റെ ഭാഗമായിട്ടാണ് ആശുപത്രിയിൽ എത്തിച്ചപ്പോൾ വായിൽ നിന്നും രക്തം വന്നത്.

മരണത്തെ കുറിച്ച് സംശയങ്ങളും ആരോപണങ്ങളും ഉയർന്നതിനാലാണ് ഇൻക്വസ്റ്റ് നടത്തിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തിയത്. കുട്ടിയുടെ രക്ഷിതാക്കളിൽ നിന്ന് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് പോലീസ് വ്യ്തമാക്കി.