കൊല്ലം പ്രാക്കുളത്ത് ആറാം ക്ലാസ് വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് കുടുംബം

കൊല്ലം പ്രാക്കുളത്ത് ആറാം ക്ലാസ് വിദ്യാർഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കുട്ടി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും
 

കൊല്ലം പ്രാക്കുളത്ത് ആറാം ക്ലാസ് വിദ്യാർഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കുട്ടി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും മാതാവ് ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രദേശത്തെ കഞ്ചാവ് മാഫിയക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി കുട്ടിയുടെ മുത്തശ്ശൻ ആരോപിച്ചു

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ആറാം ക്ലാസ് വിദ്യാർഥിനിയായ അമീനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് പുറത്ത് അമ്മയെ സഹായിച്ചു കൊണ്ടിരിക്കുകയായിരുന്നു കുട്ടി. പിന്നെ വീട്ടിലേക്ക്കയറി പോയി. അമ്മ തിരികെ വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. എന്ത് കാരണമുണ്ടായാലും കുട്ടി ഒറ്റയ്ക്ക് ഇങ്ങനെ ചെയ്യില്ലെന്ന് മാതാവ് അനീഷ പറയുന്നു

തകര ഷീറ്റ് കൊണ്ട് മറച്ച വീട്ടിൽ മാതാപിതാക്കളും മൂന്ന് കുട്ടികളുമാണ് താമസം. മൂത്ത കുട്ടിയാണ് അമീന. പോസ്റ്റുമോർട്ടം കഴിഞ്ഞാലെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുകയുള്ളുവെന്ന് പോലീസ് പറയുന്നു.