കൊല്ലത്ത് കാണാതായ കുട്ടിയെ കണ്ടെത്തിയെന്ന് വ്യാജ പ്രചാരണം; ഒരു കുടുംബത്തിന്റെ ദു:ഖത്തിലും വ്യാജവാർത്ത ചമക്കുന്നവർ

കൊല്ലം ഇളവന്നൂരിൽ വീട്ടുമുറ്റത്ത് കലിച്ചു കൊണ്ടിരിക്കെ കാണാതായ കുട്ടിയെ കണ്ടെത്തിയതായി വ്യാജപ്രചാരണം. സമൂഹ മാധ്യമങ്ങൾ വഴിയാണ് പ്രചാരണം. സത്യമറിയാതെ ചിലർ ഇത്തരം കുപ്രചാരണങ്ങളെ ഏറ്റെടുക്കുന്നുമുണ്ട്. കുട്ടിയെ കാണാതായെന്ന
 

കൊല്ലം ഇളവന്നൂരിൽ വീട്ടുമുറ്റത്ത് കലിച്ചു കൊണ്ടിരിക്കെ കാണാതായ കുട്ടിയെ കണ്ടെത്തിയതായി വ്യാജപ്രചാരണം. സമൂഹ മാധ്യമങ്ങൾ വഴിയാണ് പ്രചാരണം. സത്യമറിയാതെ ചിലർ ഇത്തരം കുപ്രചാരണങ്ങളെ ഏറ്റെടുക്കുന്നുമുണ്ട്. കുട്ടിയെ കാണാതായെന്ന വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുമ്പോൾ തന്നെയാണ് കുട്ടിയെ കിട്ടിയെന്ന വാർത്തയും ചില സാമൂഹ്യവിരുദ്ധർ പ്രചരിപ്പിക്കുന്നത്.

ഇന്ന് രാവിലെ പത്തരയോടെയാണ് കുട്ടിയെ കാണാതായത്. കുട്ടിയെ കാണാനില്ലെന്ന വിവരം അറിഞ്ഞതോടെ പോലീസും നാട്ടുകാരും പ്രദേശത്ത് വിശദമായ തെരച്ചിൽ നടത്തിയിരുന്നു. വീടിന്റെ നൂറ് മീറ്റർ അകലെ പുഴയുള്ളതിനാൽ കുട്ടി പുഴയിൽ വീണിരിക്കാമെന്ന സംശയവുമുണ്ട്. അഗ്‌നിരക്ഷാ സേനയും പുഴയിൽ തെരച്ചിൽ നടത്തുകയാണ്

കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോയെന്നും പോലീസ് സംശയിക്കുന്നു. അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള സിസിടിവി ക്യാമറകൾ പോലീസ് പരിശോധിക്കുകയാണ്.

കുടവട്ടൂർ സരസ്വതി സ്‌കൂൾ വിദ്യാർഥിനിയായ ദേവാനന്ദയെ ആണ് കാണാതായിരിക്കുന്നത്. വിവരം ലഭിക്കുന്നവർ 0474 2566366 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് കണ്ണനല്ലൂർ പോലീസ് അറിയിച്ചു.