ഉത്രക്ക് പാമ്പുകടിയേറ്റ ദിവസം സൂരജ് ബാങ്ക് ലോക്കറിലെത്തി സ്വർണമെടുത്തതായി കണ്ടെത്തി

കൊല്ലം ഉത്ര വധക്കേസിൽ നിർണായക തെളിവ് കൂടി ക്രൈംബ്രാഞ്ചിന് ലഭിച്ചു. ഉത്രക്ക് ആദ്യ തവണ പാമ്പുകടിയേറ്റ മാർച്ച് 2ന് ഭർത്താവ് സൂരജ് ബാങ്ക് ലോക്കറിലെത്തി സ്വർണമെടുത്തതായി ക്രൈംബ്രാഞ്ച്
 

കൊല്ലം ഉത്ര വധക്കേസിൽ നിർണായക തെളിവ് കൂടി ക്രൈംബ്രാഞ്ചിന് ലഭിച്ചു. ഉത്രക്ക് ആദ്യ തവണ പാമ്പുകടിയേറ്റ മാർച്ച് 2ന് ഭർത്താവ് സൂരജ് ബാങ്ക് ലോക്കറിലെത്തി സ്വർണമെടുത്തതായി ക്രൈംബ്രാഞ്ച് അറിയിച്ചു. അതേസമയം ലോക്കർ പരിശോധിക്കാനായി സൂരജുമായി അന്വേഷണസംഘം ബാങ്കിലെത്തിയെങ്കിലും ബാങ്ക് അനുമതി നൽകിയില്ല

നടപടിക്രമങ്ങൾ പാലിക്കാത്തതിനാലാണ് ലോക്കർ പരിശോധനക്ക് അനുമതി നൽകാതിരുന്നതെന്ന് ഫെഡറൽ ബാങ്ക് ശാഖാ മാനേജർ അറിയിച്ചു. സ്വർണമെടുക്കാനായി സൂരജ് ബാങ്കിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

പാമ്പുകടിയേറ്റാണ് ഉത്രയുടെ മരണം സംഭവിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇടതുകൈയിൽ രണ്ട് തവണ പാമ്പുകടിച്ചു. വിഷം നാഡീവ്യൂഹത്തിൽ ബാധിച്ചാണ് മരണം സമ്മതിച്ചത്. സ്വത്ത് മോഹിച്ചാണ് താൻ ഉത്രയെ കൊലപ്പെടുത്തിയതെന്ന് സൂരജ് അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.