ഉത്ര കൊലപാതകം: സൂരജിന്റെ പിതാവ് സുരേന്ദ്രനും അറസ്റ്റിൽ; കുഴിച്ചിട്ട സ്വർണാഭരണങ്ങൾ കണ്ടെത്തി

കൊല്ലം അഞ്ചൽ ഉത്ര കൊലപാതക കേസുമായി ബന്ധപ്പെട്ട് ഭർത്താവ് സൂരജിന്റെ പിതാവ് സുരേന്ദ്രനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് സുരേന്ദ്രനെയും പോലീസ് അറസ്റ്റ്
 

കൊല്ലം അഞ്ചൽ ഉത്ര കൊലപാതക കേസുമായി ബന്ധപ്പെട്ട് ഭർത്താവ് സൂരജിന്റെ പിതാവ് സുരേന്ദ്രനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് സുരേന്ദ്രനെയും പോലീസ് അറസ്റ്റ് ചെയ്തത്.

ഉത്രയുടെ സ്വർണാഭരണങ്ങൾ കുഴിച്ചിട്ട നിലയിൽ ക്രൈംബ്രാഞ്ച് കണ്ടെത്തി. സുരേന്ദ്രനാണ് ആഭരണങ്ങൾ കുഴിച്ചിട്ട സ്ഥലം അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തത്. രാത്രി എട്ട് മണിയോടെയാണ് ക്രൈംബ്രാഞ്ച് സംഘം സൂരജിന്റെ വീട്ടിൽ എത്തിയത്.

സമീപ പ്രദേശങ്ങളിലടക്കം തിരച്ചിൽ നടത്തിയിരുന്നു. പിന്നീടാണ് വീടിന് സമീപത്തെ റബർ തോട്ടത്തിൽ രണ്ടിടങ്ങളിലായി കുഴിച്ചിട്ട സ്വർണാഭരണങ്ങൾ സുരേന്ദ്രൻ കാണിച്ചു കൊടുത്തത്. കൊലപാതക വിവരങ്ങൾ പിതാവിനും അറിയാമെന്ന രീതിയിൽ സൂരജ് കഴിഞ്ഞ ദിവസം മൊഴി നൽകിയിരുന്നു

ഇന്നലെ രാവിലെയാണ് സുരേന്ദ്രനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. തുടർന്ന് കൊട്ടാരക്കരയിൽ എത്തിച്ചും ചോദ്യം ചെയ്തു. ഇതിന് ശേഷമാണ് രാത്രിയോടെ വീട്ടിൽ എത്തിച്ചതും സ്വർണാഭരണങ്ങൾ കണ്ടെടുത്തതും.