കോന്നി ഉപതെരഞ്ഞെടുപ്പ്: ഓർത്തഡോക്‌സ് സഭാ പ്രതിനിധികളുമായി കോടിയേരി ബാലകൃഷ്ണൻ കൂടിക്കാഴ്ച നടത്തി

കോന്നി ഉപതെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ ഓർത്തഡോക്സ് സഭാ പ്രതിനിധികളുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കൂടിക്കാഴ്ച നടത്തി. സഭാ തർക്കത്തിൽ സർക്കാരുമായി ഇടഞ്ഞുനിൽക്കുന്ന ഓർത്തഡോക്സ് സഭയെ അനുനയിപ്പിക്കാനുള്ള
 

കോന്നി ഉപതെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ ഓർത്തഡോക്‌സ് സഭാ പ്രതിനിധികളുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കൂടിക്കാഴ്ച നടത്തി. സഭാ തർക്കത്തിൽ സർക്കാരുമായി ഇടഞ്ഞുനിൽക്കുന്ന ഓർത്തഡോക്‌സ് സഭയെ അനുനയിപ്പിക്കാനുള്ള നീക്കമാണ് കൂടിക്കാഴ്ച

വ്യാഴാഴ്ച വൈകുന്നേരമാണ് മൈലപ്ര കുറിയാക്കോസ് ആശ്രമത്തിൽ കോടിയേരി എത്തിയത്. കൂടിക്കാഴ്ചക്ക് ശേഷം വൈദികർക്കൊപ്പം അത്താഴവും കഴിച്ചാണ് കോടിയേരി മടങ്ങിയത്. ഓർത്തഡോക്‌സ് സഭക്ക് അർഹമായ നീതി നടപ്പാക്കുക എന്നതാണ് സർക്കാർ നിലപാടെന്ന് കോടിയേരി പറഞ്ഞു

സർക്കാരുമായി തർക്കമില്ലെന്നും കോടിയേരിയുമായി നടന്നത് സൗഹൃദ കൂടിക്കാഴ്ചയായിരുന്നുവെന്നും വൈദികർ പ്രതികരിച്ചു.