കൂടത്തായി കൊലപാതക പരമ്പര: ജോളിക്ക് ജാമ്യം; പുറത്തിറങ്ങാനാകില്ല

കൂടത്തായി കൊലപാതക കേസിലെ പ്രതി ജോളിക്ക് ജാമ്യം. അന്നമ്മ തോമസ് വധക്കേസിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. മറ്റു കേസുകളിൽ ജാമ്യം അനുവദിക്കാത്തതിനാൽ ജോളിക്ക് പുറത്തിറങ്ങാൻ കഴിയില്ല. നേരത്തെ
 

കൂടത്തായി കൊലപാതക കേസിലെ പ്രതി ജോളിക്ക് ജാമ്യം. അന്നമ്മ തോമസ് വധക്കേസിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. മറ്റു കേസുകളിൽ ജാമ്യം അനുവദിക്കാത്തതിനാൽ ജോളിക്ക് പുറത്തിറങ്ങാൻ കഴിയില്ല. നേരത്തെ സിലി വധക്കേസിലും ജോളിക്ക് ജാമ്യം ലഭിച്ചിരുന്നു. കൂടത്തായ് പൊന്നാമറ്റം വീട്ടിൽ റോയ് തോമസിന്റെ സഹോദരൻ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തെ തുടർന്നാണ് കൊലപാതക പരമ്പരയുടെ ചുരുളഴിയുന്നത്.

റോയ് തോമസിന്റെ ഭാര്യയായിരുന്ന ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കിയതിനെതിരെയുള്ള രഹസ്യ അന്വേഷണത്തിലാണ് കൊലപാതക വിവരങ്ങൾ പുറത്തായാത്.അന്നമ്മ തോമസ്, ടോം തോമസ്, റോയ് തോമസ്, മഞ്ചാടിയിൽ മാത്യു, സിലി, സിലിയുടെ മകൾ രണ്ടര വയസുകാരി ആൽഫൈൻ എന്നിവരാണ് കൊല്ലപ്പെട്ടത്.