കൂടത്തായി കൊലപാതക പരമ്പര: ആൽഫൈൻ വധക്കേസിൽ ജോളിയെ ഇന്ന് അറസ്റ്റ് ചെയ്യും

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ ആൽഫൈൻ വധക്കേസിൽ ഇന്ന് അറസ്റ്റ് ചെയ്യും. ജോളിയുടെ നിലവിലെ ഭർത്താവ് ഷാജുവിന്റെ ആദ്യവിവാഹത്തിലുള്ള മകളായിരുന്നു രണ്ട് വയസ്സുകാരി ആൽഫൈൻ. തിരുവമ്പാടി
 

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ ആൽഫൈൻ വധക്കേസിൽ ഇന്ന് അറസ്റ്റ് ചെയ്യും. ജോളിയുടെ നിലവിലെ ഭർത്താവ് ഷാജുവിന്റെ ആദ്യവിവാഹത്തിലുള്ള മകളായിരുന്നു രണ്ട് വയസ്സുകാരി ആൽഫൈൻ.

തിരുവമ്പാടി സിഐ ഇന്ന് കോഴിക്കോട് ജില്ലാ ജയിലിലെത്തി ജോളിയെ അറസ്റ്റ് രേഖപ്പെടുത്തും. കേസിൽ ജോളിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ജോളിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ താമരശ്ശേരി കോടതിയിൽ അപേക്ഷ നൽകും

സിലി വധക്കേസിൽ ജോളി നൽകിയ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ആൽഫൈൻ വധക്കേസിലും ഷാജുവിനെയും പിതാവ് സഖറിയാസിനെയും പോലീസ് ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തും