കൂടത്തായി കൊലപാതക പരമ്പര: ഷാജുവിന്റെ പിതാവ് സഖറിയാസിനെ വീണ്ടും ചോദ്യം ചെയ്തു

കൂടത്തായി കൊലപാതക പരമ്പര കേസുമായി ബന്ധപ്പെട്ട് ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ പിതാവായ സഖറിയാസിനെ വീണ്ടും ചോദ്യം ചെയ്തു. കൂടത്തായിയിലെ ഇവരുടെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം ഇവരെ
 

കൂടത്തായി കൊലപാതക പരമ്പര കേസുമായി ബന്ധപ്പെട്ട് ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ പിതാവായ സഖറിയാസിനെ വീണ്ടും ചോദ്യം ചെയ്തു. കൂടത്തായിയിലെ ഇവരുടെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം ഇവരെ ചോദ്യം ചെയ്തത്. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ

കഴിഞ്ഞ ദിവസം സഖറിയാസിനെയും ഷാജുവിനെയും എസ് പി ഓഫീസിലേക്ക് വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. കൊല്ലപ്പെട്ട ടോം തോമസിന്റെ സഹോദരനാണ് സഖറിയാസ്.