കൂടത്തായി കൊലപാതക പരമ്പര: നാല് പേരുടെ രഹസ്യ മൊഴി രേഖപ്പെടുത്താനുള്ള നീക്കവുമായി പോലീസ്

കൂടത്തായി കൊലപാതക പരമ്പരയിൽ നാല് പേരുടെ രഹസ്യമൊഴി പോലീസ് രേഖപ്പെടുത്തും. ജോളിയുടെയും റോയിയുടെയും മകൻ റോജോ, ജോളിയുടെ നിലവിലെ ഭർത്താവ് ഷാജു, ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ
 

കൂടത്തായി കൊലപാതക പരമ്പരയിൽ നാല് പേരുടെ രഹസ്യമൊഴി പോലീസ് രേഖപ്പെടുത്തും. ജോളിയുടെയും റോയിയുടെയും മകൻ റോജോ, ജോളിയുടെ നിലവിലെ ഭർത്താവ് ഷാജു, ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ സഹോദരൻ സിജോ, സിലിയുടെയും ഷാജുവിന്റെയും മകൻ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തുക

സിആർപിസി 164ാം വകുപ്പ് പ്രകാരമാണ് ഇവരുടെ മൊഴി രേഖപ്പെടുത്തുന്നത്. ഇതിനായി കോഴിക്കോട് സിജെഎം കോടതിയിൽ പോലീസ് അപേക്ഷ നൽകിയിട്ടുണ്ട്. ഷാജുവിന്റെ രണ്ടാമത്തെ മകൾ ആൽഫൈന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജോളിയെ ഇന്ന് അറസ്റ്റ് ചെയ്തിരുന്നു.

തിരുവമ്പാടി സിഐ കോഴിക്കോട് ജില്ലാ ജയിലിലെത്തിയാണ് ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവമ്പാടി സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആൽഫൈന്റെ മരണം അന്വേഷിക്കുന്നത്.