കൂടത്തായി കൊലപാതക പരമ്പര: പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

കൂടത്തായി കൊലപാതക പരമ്പരക്കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. മുഖ്യപ്രതി ജോളി, രണ്ടാം പ്രതി എം എസ് മാത്യു, മൂന്നാം പ്രതി പ്രജികുമാർ എന്നിവരെ താമരശ്ശേരി
 

കൂടത്തായി കൊലപാതക പരമ്പരക്കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. മുഖ്യപ്രതി ജോളി, രണ്ടാം പ്രതി എം എസ് മാത്യു, മൂന്നാം പ്രതി പ്രജികുമാർ എന്നിവരെ താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

പ്രതികളെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പോലീസ് അപേക്ഷ നൽകും. കൂടുതൽ തെളിവെടുപ്പും ചോദ്യം ചെയ്യലും ആവശ്യമുള്ളതായി പോലീസ് അറിയിക്കും. മൂന്ന് ദിവസത്തേക്ക് കൂടിയാകും കസ്റ്റഡി നീട്ടിക്കിട്ടാൻ ആവശ്യപ്പെടുക. ആറ് ദിവസമാണ് കോടതി നേരത്തെ കസ്റ്റഡി അനുവദിച്ചിരുന്നത്.

ജോളിയുടെ ആദ്യ ഭർത്താവായിരുന്ന റോയി തോമസിന്റെ കൊലപാതകത്തിലാണ് പ്രതികളെ റിമാൻഡ് ചെയ്തതും കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയതും.