തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ, തളർന്നിരിക്കാനാകില്ല, എനിക്ക് അനിയനുണ്ട്; കൂടത്തായി സംഭവത്തിൽ ജോളിയുടെ മകൻ

കൂടത്തായിയിലെ കൊലപാതകങ്ങളിൽ പ്രതികരണവുമായി മുഖ്യപ്രതി ജോളിയുടെ മകൻ റോമോ റോയി. കുറ്റം ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടട്ടെ എന്നായിരുന്നു റോമോ റോയിയുടെ പ്രതികരണം. എല്ലാ കാര്യങ്ങളും ക്രൈംബ്രാഞ്ച് തെളിയിക്കട്ടെ,
 

കൂടത്തായിയിലെ കൊലപാതകങ്ങളിൽ പ്രതികരണവുമായി മുഖ്യപ്രതി ജോളിയുടെ മകൻ റോമോ റോയി. കുറ്റം ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടട്ടെ എന്നായിരുന്നു റോമോ റോയിയുടെ പ്രതികരണം.

എല്ലാ കാര്യങ്ങളും ക്രൈംബ്രാഞ്ച് തെളിയിക്കട്ടെ, കൃത്യമായ ഉത്തരം ലഭിക്കും. എനിക്ക് തളർന്നിരിക്കാനാകില്ല, അനുജനുണ്ട്. അവൻ തളർന്നുപോകും. പ്രതിസന്ധികളെ അതുകൊണ്ട് തന്നെ അതിജീവിക്കേണ്ടതുണ്ടെന്ന് റോമോ മാധ്യമങ്ങളോട് പറഞ്ഞു