കോതമംഗലം പള്ളി തർക്ക കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും; സാവകാശം തേടി സർക്കാർ

കോതമംഗലം പള്ളി തർക്ക കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. സു്പരീം കോടതി ഉത്തരവ് നടപ്പാക്കാൻ മൂന്ന് മാസത്തെ സാവകാശം വേണമെന്ന് ആഭ്യന്തര സെക്രട്ടറി കഴിഞ്ഞ ദിവസം സത്യവാങ്മൂലം
 

കോതമംഗലം പള്ളി തർക്ക കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. സു്പരീം കോടതി ഉത്തരവ് നടപ്പാക്കാൻ മൂന്ന് മാസത്തെ സാവകാശം വേണമെന്ന് ആഭ്യന്തര സെക്രട്ടറി കഴിഞ്ഞ ദിവസം സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.

കോടതി ഉത്തരവ് നടപ്പാക്കാത്ത സർക്കാർ നിലപാട് ചോദ്യം ചെയ്ത് ഓർത്തഡോക്‌സ് വിഭാഗമാണ് ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം ഇരുവിഭാഗങ്ങളും തമ്മിൽ സമാധാന ചർച്ചകൾ തുടരുകയാണെന്നും തിരക്കിട്ട് കോടതി ഉത്തരവ് നടപ്പാക്കിയാൽ സർക്കാർ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾ തകരുമെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചത്.

കേന്ദ്രസേനയെ വിളിക്കേണ്ടി വരുമെന്ന് ഹൈക്കോടതി സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. സി ആർ പി എഫിനെ ഉപയോഗിച്ച് പള്ളി ഏറ്റെടുത്ത് കൈമാറാൻ തയ്യാറാണെന്ന് കേന്ദ്രസർക്കാരും അറിയിച്ചിരുന്നു.