നടപടിക്രമം ചട്ടങ്ങൾക്ക് വിരുദ്ധം: കോട്ടാങ്ങൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അസാധുവാക്കി
Jan 17, 2026, 17:47 IST
പത്തനംതിട്ട കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അസാധുവാക്കി. എസ് ഡി പി ഐ നൽകിയ പരാതിയെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ. ചട്ടങ്ങൾക്ക് വിരുദ്ധമായാണ് നടപടിക്രമങ്ങളെന്ന് കമ്മീഷൻ പറഞ്ഞു
കോട്ടാങ്ങലിൽ അഞ്ച് വീതം സീറ്റ് നേടി ബിജെപിയും യുഡിഎഫും തുല്യതയിലായിരുന്നു. മൂന്ന് സീറ്റ് എസ് ഡി പി ഐക്ക് ലഭിച്ചു. സിപിഎമ്മിന് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നറുക്കെടുപ്പിൽ വീണ ആളെയല്ല വൈസ് പ്രസിഡന്റായി പ്രഖ്യാപിച്ചത്
ഇത് ചട്ടവിരുദ്ധമാണെന്നായിരുന്നു പരാതി. ഇതേ തുടർന്നാണ് തെരഞ്ഞെടുപ്പ് അസാധുവാക്കിയത്. ബിജെപി പ്രതിനിധിയെയാണ് വരാണാധികാരി വൈസ് പ്രസിഡന്റായി പ്രഖ്യാപിച്ചത്.