{"vars":{"id": "89527:4990"}}

കോട്ടയം ഹണിട്രാപ്പ്: ധന്യക്ക് ഉന്നതരുമായും ബന്ധം, പോലീസിനെയും പലതവണ കുടുക്കി

 
ഹണിട്രാപ്പ് കേസിൽ കോട്ടയം ഗാന്ധി നഗർ പോലീസ് അറസ്റ്റ് ചെയ്ത ധന്യ അർജുന് ഉന്നതരുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട്. സൗഹൃദം സ്ഥാപിച്ച് സോഫ്റ്റ് വെയർ എൻജിനീയറായ യുവാവിനെ ഹണിട്രാപ്പിൽ പെടുത്തി 60 ലക്ഷം രൂപയും സ്വർണവും തട്ടിയ കേസിൽ കഴിഞ്ഞ ദിവസമാണ് അതിരമ്പുഴ അമ്മഞ്ചേരി സ്വദേശി ധന്യയെ പോലീസ് അറസ്റ്റ് ചെയ്തത് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ധന്യ കീഴടങ്ങിയത്. ഗർഭിണിയാണെന്ന കാരണത്താൽ കോടതി ധന്യക്ക് ജാമ്യം അനുവദിച്ചിരുന്നു. ഗാന്ധിനഗർ സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെ വിജിലൻസ് കേസിലും കുടുക്കിയ പ്രതിയാണ് ധന്യ യുവാവ് ഹണിട്രാപ് പരാതി നൽകിയതിന് പിന്നാലെ ധന്യക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഈ കേസിൽ നിന്ന് രക്ഷപ്പെടുത്താമെന്ന് വാഗ്ദാനം നൽകി പോലീസ് ഉദ്യോഗസ്ഥൻ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചെന്നും പണം കൈക്കൂലിയായി ആവശ്യപ്പെട്ടെന്നുമാണ് ധന്യ വിജിലൻസിന് പരാതി നൽകിയത് പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ ധന്യക്കെതിരെ കേസെടുത്തിരുന്നു. ധന്യയും ഭർത്താവ് അർജുനും ചേർന്ന് ഇത്തരത്തിൽ പലരെയും കള്ളക്കേസിൽ കുടുക്കിയതായാണ് വിവരം