ഹോം › കേരളം

കോട്ടയം നഴ്‌സിംഗ് കോളേജ് റാഗിംഗ്: നടന്നത് കൊടുംക്രൂരത, കുറ്റപത്രം ഇന്ന് സമർപ്പിക്കും

By MJ Desk · 28 Mar 2025, 08:25 AM

കോട്ടയം നഴ്‌സിംഗ് കോളേജിൽ നടന്ന റാഗിംഗ് കൊടും ക്രൂരതയെന്ന് കുറ്റപത്രം. അന്വേഷണ സംഘം ഇന്ന് ഏറ്റുമാനൂർ കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. പ്രതികൾ അറസ്റ്റിലായി 45ാം ദിവസമാണ് കുറ്റപത്രം സമർപ്പിക്കുന്നത്. ജൂനിയർ വിദ്യാർഥികളായ ആറ് പേരെ അഞ്ച് പ്രതികൾ തുടർച്ചയായി ഉപദ്രവിച്ചതായി കുറ്റപത്രത്തിൽ പറയുന്നു നവംബർ മുതൽ നാല് മാസമാണ് ജൂനിയർ വിദ്യാർഥികലെ പ്രതികൾ ആക്രമിച്ചത്. ഇരകളായവർ വേദന കൊണ്ട് പുളഞ്ഞപ്പോൾ പ്രതികൾ ഇതുകണ്ട് ആനന്ദിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയും പ്രതികൾ ആഘോഷിച്ചതായി കുറ്റപത്രത്തിൽ പറയുന്നു വിദ്യാർഥികളുടെ പക്കൽ മാരക ആയുധങ്ങളുണ്ടായിരുന്നു. പ്രതികൾ സ്ഥിരം ലഹരി ഉപയോഗിക്കുന്നവരാണ്. ലഹരി ഉപയോഗത്തിന് പണം കണ്ടെത്തിയത് ഇരകളായ വിദ്യാർഥികളിൽ നിന്നാണ്. കേസിൽ 40 സാക്ഷികളും 32 രേഖകളുമാണുള്ളത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›