എട്ടാം ക്ലാസുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ച ശേഷം ഓടി രക്ഷപ്പെട്ട പ്രതി പിടിയിൽ

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. കരിമ്പ് കയം സ്വദേശി അരുൺ സുരേഷിനെയാണ് പിടികൂടിയത്. വെള്ളം ചോദിച്ചെത്തിയ
 

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. കരിമ്പ് കയം സ്വദേശി അരുൺ സുരേഷിനെയാണ് പിടികൂടിയത്. വെള്ളം ചോദിച്ചെത്തിയ പ്രതി കുട്ടിയെ പീഡിപ്പിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു

കഴിഞ്ഞ ദിവസം പെൺകുട്ടി സ്‌കൂൾ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് സംഭവം. കുട്ടി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പിന്നാലെ വന്ന യുവാവ് വെള്ളം ചോദിക്കുകയും പിന്നീട് വീട്ടിനകത്തേക്ക് അതിക്രമിച്ചു കയറി പീഡിപ്പിക്കുകയുമായിരുന്നു.

ഇതിന് ശേഷം അരുൺ സുരേഷ് ഓടിരക്ഷപ്പെട്ടു. പെൺകുട്ടി മാതാപിതാക്കളെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകുകകയായിരുന്നു. പെൺകുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയുടെ രേഖാ ചിത്രം പോലീസ് തയ്യാറാക്കിയിരുന്നു