കൊല നടത്തിയ ശേഷം മുഹമ്മദ് ബിലാൽ പോയത് കൊച്ചിക്ക്; ഇടപ്പള്ളിയിൽ ഹോട്ടലിൽ ജോലിക്ക് കയറി

കോട്ടയം താഴത്തങ്ങാടിയിൽ വീട്ടമ്മയെ കൊലപ്പെടുത്തി മോഷണം നടത്തി മുങ്ങിയ പ്രതി മുഹമ്മദ് ബിലാൽ രണ്ട് ദിവസം താമസിച്ചത് കൊച്ചിയിൽ. ഇടപ്പള്ളിയിലെ ഒരു ഹോട്ടലിൽ ഇയാൾ ജോലിക്ക് കയറുകയായിരുന്നു.
 

കോട്ടയം താഴത്തങ്ങാടിയിൽ വീട്ടമ്മയെ കൊലപ്പെടുത്തി മോഷണം നടത്തി മുങ്ങിയ പ്രതി മുഹമ്മദ് ബിലാൽ രണ്ട് ദിവസം താമസിച്ചത് കൊച്ചിയിൽ. ഇടപ്പള്ളിയിലെ ഒരു ഹോട്ടലിൽ ഇയാൾ ജോലിക്ക് കയറുകയായിരുന്നു. ലോക്ക് ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ടുവെന്ന് പറഞ്ഞാണ് ഇയാൾ ജോലിക്ക് കയറിയത്.

ഹോട്ടലിലെ ഇതര സംസ്ഥാന തൊഴിലാളികൾ കഴിഞ്ഞിരുന്ന വീട്ടിലാണ് ഇയാളും താമസിച്ചത്. മുഹമ്മദ് ബിലാലിന്റെ ക്രിമിനൽ പശ്ചാത്തലമറിയാതെയാണ് ജോലിക്ക് എടുത്തതെന്ന് ഹോട്ടലുടമ പറയുന്നു. ഇയാൾ താമസിച്ചിരുന്ന വീട്ടിൽ നിന്നും കൊല്ലപ്പെട്ട ഷീബയുടെ വീട്ടിൽ നിന്നും മോഷ്ടിച്ച 28 പവൻ സ്വർണാഭരണം കണ്ടെടുത്തു.

പാറപ്പാടം ഷാനി മൻസിലിൽ ഷീബയെയാണ് ഇയാൾ കൊലപ്പെടുത്തിയത്. ഷീബയുടെ ഭർത്താവ് മുഹമ്മദ് സാലി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇവരുടെ അയൽവാസി കൂടിയാണ് മുഹമ്മദ് ബിലാൽ