ക്രൗഡ്ഫണ്ടിങ് കാമ്പയിനിലൂടെ കോവിഡ് പ്രതിരോധ പ്രവർത്തകർക്കായി ഫേസ്ഷീൽഡുകൾ നിർമിച്ചു നൽകി

കോഴിക്കോട്: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ക്രൗഡ്ഫണ്ടിങ് പ്ലാറ്റ്ഫോമായ മിലാപ്പിലൂടെ ശേഖരിച്ച പണം കൊണ്ട് കോവിഡ് മുൻനിര പ്രതിരോധ പ്രവർത്തകർക്കായി നിർമിച്ച ഫേസ്ഷീൽഡുകൾ കൈമാറി. ഭിന്നശേഷിക്കാരായവർക്ക് ആവശ്യമായ സാങ്കേതിക
 

കോഴിക്കോട്: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ക്രൗഡ്ഫണ്ടിങ് പ്ലാറ്റ്ഫോമായ മിലാപ്പിലൂടെ ശേഖരിച്ച പണം കൊണ്ട് കോവിഡ് മുൻനിര പ്രതിരോധ പ്രവർത്തകർക്കായി നിർമിച്ച ഫേസ്ഷീൽഡുകൾ കൈമാറി.

ഭിന്നശേഷിക്കാരായവർക്ക് ആവശ്യമായ സാങ്കേതിക ഉത്പന്നങ്ങൾ നിർമിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനി പിൽറ്റോവർ ടെക്നോളീസാണ് മിലാപ്പിലെ കാമ്പയിനിലൂടെ ധനസമാഹരണം നടത്തി 500 ഫേസ്ഷീൽഡുകൾ നിർമിച്ച് നൽകിയത്.

കോഴിക്കോട് പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പിൽറ്റോവർ ടെക് സ്ഥാപകരിൽ ഒരാളും കോഴിക്കോട് സ്വദേശിയുമായ അനിരുദ്ധ് കിഷൻ, ഡിഐജിയും സിറ്റി പോലീസ് കമ്മീഷണറുമായ എ.വി.ജോർജിന് ഫേസ്ഷീൽഡുകൾ കൈമാറി.

രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നുമായി 70 ലധികം പേരാണ് പിൽറ്റോവർ ടെക് ആരംഭിച്ച ധനസമാഹരണ കാമ്പയിനിൽ പങ്കാളികളായത്. 50 മുതൽ 5000 രൂപ വരെയുള്ള സംഭാവനകളാണ് കാമ്പയിലൂടെ സമാഹരിച്ചത്. ചെറിയ കാരുണ്യ പ്രവർത്തനങ്ങളിലൂടെ വലിയ മാറ്റങ്ങൾക്ക് കാരണമാകാമെന്നതിനുള്ള തെളിവാണ് പിൽറ്റോവർ ടെക് ആരംഭിച്ച കാമ്പയിനെന്ന് അനിരുദ്ധ് കിഷെൻ പറഞ്ഞു.

നിലവിലുള്ള എല്ലാ വ്യവസായ മാനദണ്ഡങ്ങൾക്കും അനുസൃതമായാണ് 150 രൂപ വിലയുള്ള ഫേസ്ഷീൽഡുകൾ നിർമ്മിച്ചിരിക്കുന്നത്. തങ്ങളുടെ പ്ലാറ്റ്ഫോം ഫീസ് ഒഴിവാക്കിക്കൊണ്ട്
മിലാപും കാമ്പയിനിന്റെ ഭാഗമായി.

കോവിഡ് മുൻനിര പ്രതിരോധ പ്രവർത്തകർക്കായി ക്രൗഡ്ഫണ്ടിങ്ങിലൂടെ സമാഹരിച്ച പണം കൊണ്ട് പിൽറ്റോവർ ടെക് നിർമിച്ച ഫേസ്ഷീൽഡുകൾ കമ്പനി സ്ഥാപകരിൽ ഒരാളായ അനിരുദ്ധ് കിഷൻ കോഴിക്കോട് സിറ്റി പോലീസ് കമ്മിഷ്ണർ എ.വി. ജോർജിന് കൈമാറുന്നു