സംസ്ഥാനത്ത് 24 മണിക്കൂറിനിടെ പരിശോധിച്ചത് 60,476 സാമ്പിളുകൾ; 44 ആരോഗ്യ പ്രവർത്തകർക്കും കോവിഡ്

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 60,476 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.89 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി.
 

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 60,476 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.89 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 63,38,754 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

44 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട്, കണ്ണൂർ 7 വീതം, എറണാകുളം, മലപ്പുറം 6 വീതം, തൃശൂർ 5, തിരുവനന്തപുരം 4, ഇടുക്കി 3, പത്തനംതിട്ട 2, കോട്ടയം, പാലക്കാട്, വയനാട്, കാസർഗോഡ് 1 വീതം എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 5376 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മലപ്പുറം 714, തൃശൂർ 647, കോഴിക്കോട് 547, എറണാകുളം 441, തിരുവനന്തപുരം 424, ആലപ്പുഴ 408, പാലക്കാട് 375, കോട്ടയം 337, പത്തനംതിട്ട 317, കണ്ണൂർ 288, കൊല്ലം 285, ഇടുക്കി 265, വയനാട് 238, കാസർഗോഡ് 90 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്.